79999 രൂപയുടെ കിടിലൻ ഫോൺ വെറും 35999 രൂപയ്ക്ക് സ്വന്തമാക്കിയാലോ! ഇങ്ങനെ ഒരു ഓഫർ സ്വപ്നങ്ങളിൽ മാത്രം

Follow Us :

ആപ്പിളിന്റെ ഐ ഫോണിനെ പൂട്ടാൻ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകൾക്ക് മെ​ഗാ ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഏറെ ആവശ്യക്കാരുള്ള ഗ്യാലക്‌സി എസ്23 വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത്. മികവുറ്റ ക്യാമറയും അതിനേക്കാൾ മികച്ച പെർഫോമൻസുമാണ് എസ് 23യെ സ്മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട മോഡൽ ആക്കി മാറ്റിയത്.

ഫ്‌ളിപ്പ്കാർട്ടാണ് എസ് 23ക്ക് വൻ വിലക്കുറവ് നൽകിയിട്ടുള്ളത്. വെറും 35999 രൂപയ്ക്ക് ഇപ്പോൾ ഫ്‌ളിപ്പ്കാർട്ട് വഴി എസ് 23 സ്വന്തമാക്കാൻ സാധിക്കും. 55 ശതമാനം ഡിസ്ക്കൗണ്ട് ആണ് നൽകുന്നത്. അതായത് എസ് 23ക്ക് വന്നിട്ടുള്ള ഏറ്റവും വലിയ വിലക്കുറവ് ആണ് വന്നിട്ടുള്ളതെന്ന് ചുരുക്കം. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളടക്കം ഉണ്ട്.

79999 രൂപയുടെ എസ് 23 എഫ്ഇ ആണ് 35999 രൂപയ്ക്ക് വാങ്ങനാവുക. സാംസങ്ങ് ആക്‌സിസ് ബാങ്ക് ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ നടത്തിയാൽ പത്ത് ശതമാനത്തിന്റെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഒപ്പം എക്‌സ്‌ചേഞ്ച് ഓഫറിലൂടെയും വിലക്കുറച്ച് എസ് 23 സ്വന്തമാക്കാൻ സാധിക്കും. 30800 രൂപ വരെയാണ് എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുക.