പ്രിത്വിരാജുമായി സംവൃത പ്രണയത്തിൽ ആയിരുന്നോ, ഒടുവിൽ മനസ്സ് തുറന്ന് താരം! - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രിത്വിരാജുമായി സംവൃത പ്രണയത്തിൽ ആയിരുന്നോ, ഒടുവിൽ മനസ്സ് തുറന്ന് താരം!

samvritha about love

പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട മുൻകാല നായികമാരിൽ ഒരാളാണ് സംവൃത, മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും സംവൃത അഭിനയിച്ച് കഴിഞ്ഞു, താരം അഭിനയിച്ച സിനിമകൾക്ക് എല്ലാം മികച്ച പ്രതികരണം ആണ് ലഭിച്ചത്. രസികനിലൂടെ ലാല്‍ ജോസായിരുന്നു താരത്തെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയായിയുരുന്നു, വിവാഹ ശേഷം അഖിലിനൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നു താരം. എന്നാലും സോഷ്യൽ മീഡിയ വഴി താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ഒരു മകൻ ജനിച്ച് കഴിഞ്ഞു താരം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. ബിജു മേനോനൊപ്പം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ കൂടിയാണ് സംവൃത തന്റെ തിരിച്ച് വരവ്നടത്തിയിരുന്നത് . മികച്ച സ്വീകരണമാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും രണ്ടാം വരവിൽ ലഭിച്ചത്. ഒരു മകൾ കൂടി പിറന്നതോടെ വീണ്ടും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.

ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി നായകന്മാർക്കൊപ്പം അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. അധികം ഗോസിപ്പുകൾ വേട്ടയാടാത്ത നടികൂടിയാണ് സംവൃത സുനിൽ. എങ്കിൽ പോലും ഇടയ്ക് വെച്ച് പ്രിത്വിരാജുമായി സംവൃത പ്രണയത്തിൽ ആണെന്ന തരത്തിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എങ്കിലും ആ ഗോസിപ്പുകൾക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ വാർത്തകളിടെ സത്യാവസ്ഥ തുറന്ന് പറയുകയാണ് സംവൃത സുനിൽ. ഒരു അഭിമുഖത്തിനിടയിൽ അവതാരകൻ ആണ് ഈ ഗോസ്സിപ്പിനെ കുറിച്ച് സംവൃതയോട് ചോദിച്ചത്. ചോദ്യം കേട്ട് ആദ്യം അതിശയിച്ചിരുന്ന താരം പിന്നീട് ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു.samvritha sunil

ഞാനും പ്രിത്വിയും അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. നല്ല ആരോഗ്യമുള്ള സൗഹൃദം ആണ് ഞങ്ങൾക്കിടയിൽ ഉള്ളത്. പ്രിത്വി മാത്രമല്ല ജയസൂര്യയും ഇന്ദ്രജിത്തും എല്ലാം എന്റെ അടുത്ത സുഹൃത്തുക്കൾ ആണ്. എപ്പോൾ ഞാൻ നാട്ടിൽ വന്നാലും ഞങ്ങൾ നാല് പേരും ഒരുമിച്ച് കൂടാറുണ്ട്. ശരിക്കും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തികൾ ആണ് ഞങ്ങൾ. ഇത്തരത്തി ഉള്ള ഈ വാർത്തകൾ ഒക്കെ ആര് എവിടെ നിന്ന് പറയുന്നതെന്ന് ഒരു പിടിയും ഇല്ല എന്നുമാണ് സംവൃത സുനിൽ പ്രതികരിച്ചത്.

 

 

 

 

 

 

 

Trending

To Top