നന്ദനം സിനിമയിൽ അഭിനയിക്കാതിരുന്നത് ആ കാരണം കൊണ്ട്, മനസ്സ് തുറന്ന് സംവൃത സുനിൽ! - മലയാളം ന്യൂസ് പോർട്ടൽ
Film News

നന്ദനം സിനിമയിൽ അഭിനയിക്കാതിരുന്നത് ആ കാരണം കൊണ്ട്, മനസ്സ് തുറന്ന് സംവൃത സുനിൽ!

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ശേഷം താരത്തിന് രണ്ടാമതും കുഞ്ഞു ജനിച്ചതോടെ താരം ഇപ്പോൾ പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. രസികൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ ഏത്തിയത്. രസികനിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തനിക്ക് മറ്റ് രണ്ടു ചിത്രങ്ങളിൽ അവസരം ലഭിച്ചുവെന്നും എന്നാൽ ചില കാരണങ്ങളാൽ തനിക്ക് ആ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും തുറന്ന് പറയുകയാണ് സംവൃത സുനിൽ. samvritha sunil

സംവിധായകൻ രഞ്ജിത്ത് ചേട്ടൻ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആണ്. അങ്ങനെ എനിക്ക് നന്ദനം സിനിമയുടെ ക്ഷണം രഞ്ജിത്തേട്ടത്തിൽ നിന്നും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഞാൻ പത്താം ക്‌ളാസിൽ ആയിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാർ ആ സമയത്ത് സിനിമയിൽ അഭിനയിക്കാൻ പോകാൻ സമ്മതിച്ചില്ല. അങ്ങനെയാണ് നന്ദനത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയാതെ പോയത്. തിന് കുറച്ച് നാളുകൾക്ക് ഷെഹ്സാൻ രഞ്ജിത്തേട്ടന്റെ തന്നെ മറ്റൊരു ചിത്രത്തിൽ എനിക്ക് ഒരു പ്രധാന വേഷം ലഭിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ എനിക്ക് ആ ചിത്രത്തിലും അഭിനയിക്കാൻ സാധിച്ചില്ല. അതിനു ശേഷമാണ് ലാൽ ജോസ് സാറിന്റെ രസികനിലേക്ക് എനിക്ക് ക്ഷണം വരുന്നത് എന്നും ആണ് സംവൃത പറഞ്ഞത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ച്‌ പറഞ്ഞത് സംവൃത തന്നെയായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!