പ്രിത്വിരാജുമായുള്ള ആ ഡാൻസ് രംഗങ്ങൾ എന്റെ ഉറക്കം തന്നെ നഷ്ട്ടപെടുത്തിയിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രിത്വിരാജുമായുള്ള ആ ഡാൻസ് രംഗങ്ങൾ എന്റെ ഉറക്കം തന്നെ നഷ്ട്ടപെടുത്തിയിരുന്നു!

മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ശേഷം താരത്തിന് രണ്ടാമതും കുഞ്ഞു ജനിച്ചതോടെ താരം ഇപ്പോൾ പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. രസികൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ ഏത്തിയത്. രസികനിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തനിക്ക് മറ്റ് രണ്ടു ചിത്രങ്ങളിൽ അവസരം ലഭിച്ചുവെന്നും എന്നാൽ ചില കാരണങ്ങളാൽ തനിക്ക് ആ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും താരം കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തെ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. samvritha sunil

സിനിമയിൽ അഭിനയിക്കുമ്പോൾ ഉള്ള എന്റെ പേടി സ്വപ്നം ആയിരുന്നു സിനിമാറ്റിക് ഡാൻസ്. ഞാൻ ക്‌ളാസിക്കൽ ഡാൻസ് ആണ് പഠിച്ചിട്ടുള്ളത്. നന്നായി ചെയ്യുന്നതും അത് തന്നെയാണ്. സിനിമാറ്റിക് ഡാൻസ് എനിക്ക് ഒട്ടും വഴങ്ങില്ല. സിനിമയിൽ സിനിമാറ്റിക് ഡാൻസ് ഉണ്ടെന്നു കേട്ടാൽ തന്നെ എനിക്ക് പേടി ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ ആണ്. അങ്ങനെ ഒരു സംഭവം ആണ് റോബിൻ ഹുഡിൽ പ്രിത്വിരാജിന് ഒപ്പം പ്രിയനുമാത്രം ഞാൻ എന്ന ഗാനത്തിൽ ഡാൻസ് ചെയ്തത്. ഒരു ദിവസം ഷൂട്ട് കഴിഞ്ഞു പോകാൻ നേരം തന്നെ അറിഞ്ഞിരുന്നു പിറ്റേന്ന് ഒരു ഗാന രംഗം ആണ് ഷൂട്ട് ചെയ്യുന്നത് എന്നും റൊമാന്റിക് ആയി നൃത്തം ചെയ്യുന്നത് ആണ് എന്നുമൊക്കെ. അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. കാരണം പ്രിത്വിരാജ് വളരെ നന്നായി നൃത്തം ചെയ്യുന്ന  ഒരു വ്യക്തിയാണ്. അതും കൂടാതെ ജോഷി സാറിന്റെസിനിമയും .

അങ്ങനെ ഒരു വിധം ആണ് ഞാൻ ആ ഗാന രംഗത്തിൽ നൃത്തം ചെയ്തത്. ഇന്നും ആ പാട്ട് കാണുമ്പോൾ എനിക്ക് തന്നെ വിശ്വാസം വരാറില്ല ഞാൻ എങ്ങനെയാണന് അത് ചെയ്തത് എന്നോർത്ത്. എനിക്ക് അഭിനയത്തിൽ ഒട്ടും വഴങ്ങാത്ത കാര്യം ആണ് റൊമാന്സും അതുമായി ബന്ധപ്പെട്ട ഡാൻസും എന്നുമാണ് സംവൃത പറഞ്ഞത്.

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!