മലയാള സിനിമയിലെ ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ?

വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത് പോയ, അല്ലെങ്കില്‍ മാറി നിന്ന ഒരുപാട് നടിമാര്‍ മലാള സിനിമാ രംഗത്ത് ഉണ്ട്. നിലവില്‍ സജീവമല്ലെങ്കില്‍ കൂടി അവര്‍ ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ അവരെ എന്നും ഓര്‍ക്കും. അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും അവരുടെ വിശേഷങ്ങളും വാര്‍ത്തകളും അറിയാനും ആരാധകര്‍ക്ക് കൗതുകം ഏറെയാണ്. അതിന് ആരാധകരെ സഹായിക്കുന്നത് സോഷ്യല്‍ മീഡിയയാണ്.

ഇപ്പോഴിതാ അത്തരത്തില്‍ മലയാളികള്‍ എന്നും സ്‌നേഹിക്കുന്ന ഒരു നടിയുടെ പഴയകാല ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഈ ഫോട്ടോയില്‍ ഉള്ളത് ആരാണെന്ന് അല്ലേ… ഇത് മറ്റാരുമല്ല രസികന്‍ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് തുടക്കം കുറിച്ച നടി സംവൃത സുനിലാണ് ഇത്. കഴിഞ്ഞ ദിവസം താരം തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Samvrutha Sunil 1

അടിക്കുറുപ്പുകളോ മറ്റൊന്നും തന്നെയില്ലാതെയാണ് താരം അച്ഛനോടൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടി തന്റെ അച്ഛന്റെ കൂടെയുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

നിരവധിപ്പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ കമന്റുമായി എത്തുന്നത്. കുഞ്ഞു സംവൃതയെ കാണാന്‍ എന്ത് ക്യൂട്ടാണെന്നാണ് ആരാധകര്‍ കമന്റുകളായി രേഖപ്പെടുത്തുന്നത്. എന്തായാലും താരത്തിന്റെ ഈ കുട്ടിക്കാലത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമാ രംഗത്ത് നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് സംവൃത.

തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരെ അറിയിച്ച് സംവൃത എത്താറുമുണ്ട്. തന്റെ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും താരം പങ്കുവെയ്ക്കാറുണ്ട്. മാത്രമല്ല സംവൃതയുടെ കുക്കിംഗ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Previous articleമാലിദ്വീപിലെ അനുഷ്‌കയുടെ സൈക്കിള്‍ സവാരി പങ്കാളി, അത് വിരാട് കോഹ്‌ലിയല്ല
Next articleകമല്‍ഹാസനെ ചേര്‍ത്ത് പിടിച്ച് സുഹാസിനി! കുറിച്ച വാക്കുകള്‍ മനസ്സ് നിറച്ചെന്ന് ആരാധകര്‍!