Film News

പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ, എന്തിനു വേണ്ടിയിട്ടാണ് പിരിഞ്ഞത് ? വെളിപ്പെടുത്തി സംവൃത

samvrutha-sunil

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സംവൃത. ദിലീപിന്റെ രസികൻ എന്ന സിനിമയിൽ കൂടിയാണ് സംവൃത തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ചുരുങ്ങിയ നേരം കൊണ്ട് തന്നെ സംവൃത പ്രേക്ഷരുടെ ഹൃദയത്തിൽ സ്ഥാനം  പിടിച്ചു. പിന്നീട് വിവാഹത്തോടെ സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ശേഷം ബിജുമേനോന്റെ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു, ഇപ്പോൾ കുട്ടികളും കുടുംബവുമായി ജീവിക്കുകയാണ് സംവൃത.

samvritha sunil

തന്റെ കുടുംബ ജീവിതം ആഘോഷമാക്കുകയാണ് താരം, യു.എസിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. ഇപ്പോൾ പൃഥ്വിരാജുമായിട്ടുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവൃത. സിനിമയിലെ സംവൃതയുടെ അടുത്ത സുഹൃത്തുക്കൾ ആണ് പ്രിത്വിരാജൂം, ഇന്ദ്രജിത്തും, ജയസൂര്യയും. സിനിമയിൽ അഭിനയിച്ചപ്പോൾ തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇവർ കാത്തു സൂക്ഷിക്കുന്നുണ്ട്.

samvritha sunil

പ്രിത്വിയും സംവൃതയും തമ്മിൽ പ്രണയതിൽ ആയിരുന്നു എന്നും പിന്നീട് ഇവർ വേര്പിരിയുകയായിരുന്നു എന്നും ഇടക്ക് ഗോസിപ്പുകൾ വന്നിരുന്നു. ഇത് ശെരിയായിരുന്നോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ദൈവമേ എന്ന് പറഞ്ഞു സംവൃത പൊട്ടി ചിരിക്കുകയായിരുന്നു. ചോക്ലേറ്റ്, മാണിക്യക്കല്ല്, റോബിൻഹുഡ് എന്നീ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും ഈ മൂവർ സംഘം ഒന്നിച്ച് കൂടാറുണ്ട്, ഇവരുടെ സൗഹൃദത്തെ പറ്റി ഈ ഇടക്ക് ജയസൂര്യയും പറഞ്ഞിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത കുട്ടിയാണ് സംവൃത എന്നും ജയസൂര്യ താരത്തെ പറ്റി പറഞ്ഞിരുന്നു.

Trending

To Top
Don`t copy text!