അവസരങ്ങൾക്ക് വേണ്ടി അങ്ങനെ ചെയ്യാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു!

മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം…

samvrutha about movies

മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ശേഷം താരത്തിന് രണ്ടാമതും കുഞ്ഞു ജനിച്ചതോടെ താരം ഇപ്പോൾ പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. രസികൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ ഏത്തിയത്. രസികനിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തനിക്ക് മറ്റ് രണ്ടു ചിത്രങ്ങളിൽ അവസരം ലഭിച്ചുവെന്നും എന്നാൽ ചില കാരണങ്ങളാൽ തനിക്ക് ആ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തെ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.

Kunchacko boban about Samvritha Sunil
Kunchacko boban about Samvritha Sunil

താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് താരത്തിന്റെ ഇടം പല്ല്. എന്നാൽ ഈ പല്ല് തനിക്ക് അഭംഗി ആണെന്ന് പലരും പറഞ്ഞിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന്റെ തുടക്ക കാലത്ത് തന്നെ അത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾ വന്നിരുന്നു. ഈ പല്ല് ഭംഗി കുറയ്ക്കുമെന്നും അത് കൊണ്ട് തന്നെ അവസരം കുറയുമെന്നും ഇത് എടുത്ത് കളയണം എന്നും പലരും തന്നോട് പറഞ്ഞിരുന്നു. എന്നാൽ ആ പല്ല് എടുത്ത് കളയാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ഈ ഇടം പല്ലാണ് എന്റെ ഭംഗി എന്ന് പറഞ്ഞവരും കുറെ ഉണ്ടെന്നും താരം പറഞ്ഞു. samvrutha

നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ സമയം കൊണ്ട് സംവൃത അഭിനയിച്ചത്. ഇന്നും മലയാളികൾ ഓർക്കുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം. വിവാഹശേഷം താരം ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.