ജയേട്ടന് ഒപ്പമുള്ള നിമിഷങ്ങള്‍..! പ്രിയ താരങ്ങള്‍ ഒരുമിച്ചെത്തി, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!

മലയാള സിനിമയില്‍ ഇപ്പോള്‍ സജീവം അല്ലെങ്കില്‍ കൂടി ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളണ് സംവൃത. കുടുംബത്തോടൊപ്പം വിദേശത്ത് താമസിക്കുന്ന താരം ഇപ്പോഴിതാ അവധി ആഘോഷങ്ങള്‍ക്കായി നാട്ടില്‍ എത്തിയിരിക്കുകയാണ്. നാട്ടില്‍ എത്തിയതോടെ സിനിമാ രംഗത്തെ തന്റെ പ്രിയ സുഹൃത്തുക്കളെ കാണാനും സംസാരിക്കാനുമുള്ള തിരക്കുകളിലാണ് സംവൃത. കഴിഞ്ഞ ദിവസം പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും ഒപ്പം ഭക്ഷണം കഴിച്ച് സമയം ചിലവിടാന്‍ എത്തിയ സംവൃതയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ പ്രിയ നടന്‍ ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് സംവൃത എത്തിയിരിക്കുന്നത്. ഇതേ ഫോട്ടോ ജയസൂര്യയും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.., നിങ്ങളോടൊപ്പം സമയം, ചിലവിടുമ്പോള്‍ അത് തന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു ജയേട്ടാ.. എന്നാണ് സംവൃത, ജയസൂര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്… അതേസമയം, ഇതേ ഫോട്ടോ പങ്കുവെച്ച് ജയസൂര്യ കുറിച്ച വാക്കുകള്‍ ഇതായിരുന്നു..എന്നന്നേക്കുമുള്ള സൗഹൃദം.. പ്രിയ താരങ്ങള്‍ ഒരുമിച്ച് എത്തിയ നിമിഷങ്ങളും ഫോട്ടോയും ആരാധകരും ആഘോഷമാക്കുകയാണ്.

നാട്ടിലേക്ക് തിരിച്ചെത്തിയ സംവൃത പുതിയ സിനിമയില്‍ എത്തുമോ എന്ന് അറിയാനാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. അഭിനയ രംഗത്ത് നിന്ന് വലിയൊരു ഇടവേള എടുത്ത സംവൃത ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നതായിരുന്നു. പിന്നീട് താരം വീണ്ടും തിരിച്ച് പോവുകയായിരുന്നു..

Samvrutha Sunil 1

ലാല്‍ ജോസ് ചിത്രം രസികന്‍ എന്ന സിനിമയിലൂടെ ദിലീപിന്റെ നായിക ആയാണ് സംവൃത അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപാട് സിനിമളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളുമായി സംവൃത എത്തിയിരുന്നു. സിനിമാ മേഖലയില്‍ നിന്ന് ഇടവേള എടുത്ത താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി ആയിരുന്നു ആരാധകര്‍ അറിഞ്ഞിരുന്നത്.

Previous articleകൃഷ്ണകുമാറിന്റെ മക്കളില്‍ ഇഷാനിക്ക് മാത്രമുള്ള പ്രത്യേകത ഇതാണ്..!
Next articleറോണ്‍സന് പിറന്നാള്‍! ഒരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കി ജാസ്മിനും കൂട്ടരും!