തുടക്കത്തിൽ വലിയ പ്രതിസന്ധികൾ ആണ് നേരിടേണ്ടി വന്നത്!

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സംവൃത സുനിൽ. നിരവധി ചിത്രങ്ങളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി…

samvrutha sunil about film

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സംവൃത സുനിൽ. നിരവധി ചിത്രങ്ങളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ശേഷം താരത്തിന് രണ്ടാമതും കുഞ്ഞു ജനിച്ചതോടെ താരം ഇപ്പോൾ പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. രസികൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ ഏത്തിയത്. രസികനിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തനിക്ക് മറ്റ് രണ്ടു ചിത്രങ്ങളിൽ അവസരം ലഭിച്ചുവെന്നും എന്നാൽ ചില കാരണങ്ങളാൽ തനിക്ക് ആ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും താരം മുൻപ് തുറന്ന് പറഞ്ഞിരുന്നു. samvritha sunil

ഇപ്പോഴിതാ അഭിനയ ജീവിതത്തിലെ ആദ്യത്തെ മൂന്ന് വര്ഷം തനിക്ക് തുടർച്ചയായി പരാചയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നു തുറന്ന് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ആദ്യ ചിത്രം രസികനിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചുവെങ്കിലും അതിനു ശേഷം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തുടർച്ചയായി പരാജയം നേടുകയായിരുന്നു. മൂന്ന് വർഷത്തോളം ഈ അവസ്ഥ എങ്ങനെ തുടർന്ന്. അധികം വൈകാതെ തന്നെ മലയാളത്തിലെ ഭാഗ്യമില്ലാത്ത നായിക എന്ന പേര് എനിക്ക് സ്വന്തമാകുമെന്ന് കരുതിയിരുന്നതാണ്. എന്നാൽ അധികം വൈകാതെ തന്നെ എല്ലാം മാറി മറിഞ്ഞു.  രണ്ടായിരത്തി ഏഴു എന്ന വര്ഷം എനിക്ക് ഭാഗ്യവുമായാണ് വന്നത്. രണ്ടായിരത്തി ഏഴിൽ ആയിരുന്നു ലാലേട്ടനൊപ്പം അഭിനയിച്ച ഹലോ പുറത്തിറങ്ങിയത്. ആ വര്ഷം തന്നെ ആയിരുന്നു അറബിക്കഥയും ചോക്ലേറ്റും റിലീസ് ചെയ്തത്.

samvrutha about movies
samvrutha about movies

ഈ മൂന്ന് ചിത്രങ്ങളും ആ വർഷത്തെ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഒരു വര്ഷം തന്നെ മൂന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത് ആ വര്ഷം ആണ്. അതിനു ശേഷം കിട്ടിയ ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു. അങ്ങനെ ഭാഗ്യ നായിക എന്ന പേരും എനിക്ക് ആ വര്ഷം നേടി തന്നു. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ ആണ് നേരിടേണ്ടി വന്നത് എന്നും എന്നാൽ പതുക്കെ അതൊക്കെ മാറുകയായിരുന്നുവെന്നും താരം പറഞ്ഞു.