ഒരാൾക്ക് ആവിശ്യം ഉള്ളപ്പോൾ ആണ് അത് ചെയ്യേണ്ടത്, ശ്രദ്ധ നേടി സംയുക്തയുടെ വാക്കുകൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരാൾക്ക് ആവിശ്യം ഉള്ളപ്പോൾ ആണ് അത് ചെയ്യേണ്ടത്, ശ്രദ്ധ നേടി സംയുക്തയുടെ വാക്കുകൾ!

samyuktha about marriage

2108 ൽ പുറത്തിറങ്ങിയ ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ,  ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. തീവണ്ടിയല്ല താരത്തിന്റെ ആദ്യ ചിത്രമെങ്കിലും നായികയായി എത്തുന്ന ആദ്യ ചിത്രം തീവണ്ടി ആയിരുന്നു. പോപ്പ്കോൺ എന്ന മലയാള ചിത്രത്തിൽ കൂടിയാണ് താരം അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം തീവണ്ടിയാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പിന്തുണയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചത്. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുക നായികയായി എത്തി. ജയസൂര്യ നായകനായ ചിത്രം വെള്ളം ആണ് താരത്തിന്റേതായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിലെ അഭിനയത്തിന് താരം നേടിയത്.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് താരം. സ്കൂളിൽ ഒക്കെ പഠിക്കുന്ന സമയത്ത് നഷ്ടപ്രണയത്തെ കുറിച്ചോർത്ത് ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രണയത്തിനോടുള്ള എന്റെ കാഴ്ചപ്പാട് ഒരുപാട് മാറി. കുട്ടിക്കാലത്തെ പ്രണയം വളരെ നിഷ്ക്കളങ്കം ആയിരിക്കും. അതിൽ ക്രഷ് ആയിരിക്കും കൂടുതൽ. അതിനെയായിരിക്കും നമ്മൾ പ്രണയം എന്ന് പേരിട്ട് വിളിക്കുന്നത്. എന്നാൽ പ്രണയം അതല്ല എന്ന് എനിക്ക് പിന്നീട് മനസ്സിലായി. അത് പോലെ തന്നെ ഇത്ര വയസ്സുള്ളപ്പോൾ തന്നെ വിവാഹം കഴിക്കണം എന്നും ഇത്ര വയസ്സിനു മുൻപ് വിവാഹിതയാകണം എന്നൊക്കെയുള്ള രീതിയോട് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. ഒരാൾക്ക് മാനസികമായി വിവാഹം കഴിക്കണം എന്ന് തോന്നുമ്പോൾ ചെയ്യേണ്ട ഒന്നാണ് വിവാഹം. അല്ലാതെ പ്രായത്തിന്റെ പേരിൽ ഒരാളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഇല്ലാതാക്കുന്ന ഈ രീതിയോട് തനിക്ക് താൽപ്പര്യം ഇല്ല എന്നും താരം പറഞ്ഞു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തൻറെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗാലീപേട്ട എന്ന കന്നഡ ചിത്രത്തിൽ ആണ് താരം അഭിനയിക്കുന്നത്. താരത്തിന്റെ ജിം ട്രൈനിങ്ങിനടയിൽ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Trending

To Top
Don`t copy text!