വർഷങ്ങൾക്ക് ശേഷം ബിജു മേനോനും സംയുക്തയും വീണ്ടും ഒന്നിക്കുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

വർഷങ്ങൾക്ക് ശേഷം ബിജു മേനോനും സംയുക്തയും വീണ്ടും ഒന്നിക്കുന്നു!

samyuktha and biju menon rejoinig again

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.

Samyuktha about beauty secret

Samyuktha about beauty secret

സംയുക്തക്ക് എപ്പോൾ വേണമെങ്കിലും സിനിമയിലേക്ക് തിരിച്ചു വരാം എന്നും സംയുക്തയോട് അഭിനയിക്കണമെന്നും അഭിനയിക്കരുതെന്നും താൻ പറഞ്ഞിട്ടില്ലെന്നും ബിജു മേനോൻ പറയുന്നു. തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ബിജു മേനോൻ പറഞ്ഞു. ഇപ്പോൾ അടുത്തിടെ ഇരുപത് വർഷങ്ങൾക്ക് ശേഷം സംയുക്ത വീണ്ടും അഭിനയത്തിലേക്ക് തിരിച്ഛ് വന്നിരുന്ന്. ഒരു കറിമസാല കമ്പനിയുടെ പരസ്യത്തിൽ ആണ് താരം വർഷങ്ങൾക്ക് ശേഷം അഭിനയിച്ചത്. ആറ് വ്യത്യസ്ത ഗെറ്റപ്പിൽ ആണ് താരം പരസ്യത്തിൽ ഏത്തിയത്. മികച്ച പിന്തുണയാണ് താരത്തിന്റെ പരസ്യത്തിന് ലഭിച്ചത്.

ഇപ്പോഴിതാ താരം സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. ബിജു മേനോനും സംയുക്തയും വീണ്ടും സിനിമയിൽ ഒന്നിക്കുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. താരങ്ങളും ഈ വാർത്തയോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.

Trending

To Top
Don`t copy text!