പ്രണയിച്ചിട്ടേ വിവാഹം കഴിയ്ക്കൂ! സംയുക്ത മേനോന്‍

ടൊവിനോയുടെ നായികയായി തീവണ്ടിയിലൂടെ സിനിമാലോകത്തേക്ക് വലതുകാല്‍ വച്ചുകയറിയയാളാണ് നടി സംയുക്ത മേനോന്‍. പിന്നീട് അഭിനയ മികവുക്കൊണ്ടും സിനിമ സെലക്ഷന്‍ കൊണ്ടും നിരവധി കഥാപാത്രങ്ങള്‍ സംയുക്തയെ തേടി എത്തി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം പൃഥ്വിരാജ്…

ടൊവിനോയുടെ നായികയായി തീവണ്ടിയിലൂടെ സിനിമാലോകത്തേക്ക് വലതുകാല്‍ വച്ചുകയറിയയാളാണ് നടി സംയുക്ത മേനോന്‍. പിന്നീട് അഭിനയ മികവുക്കൊണ്ടും സിനിമ സെലക്ഷന്‍ കൊണ്ടും നിരവധി കഥാപാത്രങ്ങള്‍ സംയുക്തയെ തേടി എത്തി.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം പൃഥ്വിരാജ് നായകനായ കടുവ റിലീസ് ചെയ്തിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമ പ്രമോഷന്റെ ഭാഗമായി ഫ്ലവേഴ്സിന്റെ ഷോയില്‍ എത്തിയിരുന്നു താരം. ഇവിടെ വച്ച് തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംയുക്ത.

അതേസമയം, തന്റേത് ഒരു പ്രണയ വിവാഹം ആയിരിയ്ക്കും എന്ന് സംയുക്ത പറയുന്നു. എന്നാല്‍ കല്യാണം എന്നെ സംബന്ധിച്ച് മാന്‍ഡേറ്ററിയായ കാര്യമല്ല.
കല്യാണത്തിന് വേണ്ടി ലൈഫ് ഇന്‍വെസ്റ്റ് ചെയ്യില്ലെന്നും താരം പറയുന്നു.

നല്ല ഒരു പ്രണയം സംഭവിച്ചാല്‍ അത് അംഗീകരിയ്ക്കും. എന്നാല്‍ കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളര്‍ത്തും എന്ന് ഉറപ്പാണെന്നും സംയുക്ത മേനോന്‍ പറഞ്ഞു.

മാത്രമല്ല, തീവണ്ടി സിനിമയില്‍ ടോവിനോയെ പുകവലിച്ചതിന് തല്ലുന്ന രംഗം തന്റെ ജീവിതത്തില്‍ യാഥാര്‍ഥ്യമായതാണെന്നും താരം പറയുന്നു. പൊതുസ്ഥലത്ത് നിന്ന് ഒരാള്‍ പുകവലിച്ചപ്പോള്‍ താന്‍ തല്ലിയെന്നും പിന്നീട് അത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

സംഭവം ഇങ്ങനെ, എന്റെ അമ്മയ്ക്ക് ശ്വാസംമുട്ടല്‍ ഉണ്ട്, അമ്മയുടെ മുന്നില്‍ നിന്ന് പുകവലിച്ചപ്പോള്‍ ഞാന്‍ ആദ്യം അയാളോട് പറഞ്ഞു. പക്ഷേ അയാള്‍ കേള്‍ക്കാതെ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തല്ലേണ്ടി വന്നുവെന്നും സംയുക്ത പറഞ്ഞു. എന്നാല്‍ അവിടെ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും പിന്നീട് അത് തെറ്റായിപ്പോയി എന്ന് തോന്നിയെന്നും താരം പറഞ്ഞു.