സംയുകത മേനോനിൽ നിന്നും മേനോൻ ഒഴിവാക്കി നടി

മലയാളികളുടെ പ്രിയങ്കരിയയ നടി സംയുക്ത മേനോൻ ഇപ്പോൾ സംയുക്ത എന്ന് മാത്രമാക്കികൊണ്ടു മേനോൻ ഒഴിവാക്കിയിരിക്കുകയാണ്. ധനുഷ് ചിത്രമായ ‘വാത്തി’യുടെ പ്രൊമോഷൻ വേളയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഇനിയും തന്നെ മേനോൻ എന്ന് ചേർത്ത്…

മലയാളികളുടെ പ്രിയങ്കരിയയ നടി സംയുക്ത മേനോൻ ഇപ്പോൾ സംയുക്ത എന്ന് മാത്രമാക്കികൊണ്ടു മേനോൻ ഒഴിവാക്കിയിരിക്കുകയാണ്. ധനുഷ് ചിത്രമായ ‘വാത്തി’യുടെ പ്രൊമോഷൻ വേളയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഇനിയും തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുത് താരം പറയുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ നിന്നും മേനോൻ എന്ന പേര് മുൻപേ ഒഴിവാക്കിയിരുന്നു എന്നും താരം പറയുന്നു.

‘വാത്തി’  എന്ന തന്റെ പുതിയ ചിത്രം ഈ മാസം 17 നെ തീയറ്ററുകളിൽ റിലീസാകുകയാണ്. ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷത്തിൽ ആണ് താരം എത്തുന്നത്. ചിത്രത്തിന്റെ അഭിമുഖ വേളയിൽ അവതാരകൻ തന്നെ സംയുക്ത മേനോൻ എന്ന പേര് വിളിച്ചപ്പോൾ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്, ജാതിപ്പേര് തനിക്കു ഇഷ്ട്ടം അല്ല നടി വ്യക്തമാക്കി.

ഈ ജാതി വാൽ തനിക്കു ആവശ്യം ഇല്ല, അതുകൊണ്ടു തന്നെ സിനിയുടെ സംവിധായകനോടും, നിര്മാതാവിനോടും മുൻപേ പറഞ്ഞിരുന്നു സംയുക്ത എന്ന് മതിയെന്നും, ഇനിയും മേനോൻ എന്ന തന്റെ വാൽ  വേണ്ടാന്നും. ഇനിയും തന്നെ സംയുക്ത എന്ന പേര് മാത്രം വിളിച്ചാൽ മതിയെന്നും, ഇനിയും തനിക്കു ആ മേനോൻ എന്ന വാൽപേരെ വേണ്ടാന്നും താരം പറയുന്നു. താരത്തിന്റെ പുതുമയായ ഈ കാര്യത്തിന് നിരവധി ആരാധകരാണ് അഭിനന്ധങ്ങൾ അറിയിച്ചെത്തുന്നത്.