ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില് ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ, 2108 ൽ പുറത്തിറങ്ങിയ തീവണ്ടിയിലൂടെ സിനിമയിലേക്കുള്ള സംയുക്തയുടെ സിനിമയിലേക്കുള്ള വരവ് തികച്ചും സിനിമാറ്റിക് ആയിരുന്നു. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുകതയെ തേടി എത്തി. ജയസൂര്യ നായകനാകുന്ന വെള്ളത്തിൽ എന്ന ചിത്രമാണ് സംയുക്തയുടെ ഇനി വരാൻ ഇരിക്കുന്ന ചിത്രം.
ഇപ്പോഴിതാ മുൻപുണ്ടായിട്ടുള്ള പ്രണയത്തെ പറ്റിയും ബ്രേക്ക് അപ്പിനെ പറ്റിയും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രണയത്തെ പറ്റി എന്താണ് അഭിപ്രായമെന്ന് അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞു തുടങ്ങിയത്. ‘ഞാൻ പ്രണയിച്ചിട്ടുണ്ട്.. നമ്മൾ പറയുന്നതുപോലെ പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി.
അത് സത്യമാണ്. നമ്മുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോൾ ഒരു സപ്പോർട്ടായി ഒരു പാർട്ടണർ ഉണ്ടാവുന്നത് ആവശ്യമാണ്.
നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്. വിവാഹം, പ്രണയം രണ്ട് ചോദ്യങ്ങളായി ചോദിക്കേണ്ട കാര്യമില്ല.. രണ്ടും ഒന്നായിരിക്കും.പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും..! എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ സങ്കടം ഞാൻ നല്ല പോലെ അറിഞ്ഞിട്ടുമുണ്ട്.
നമ്മൾ ഇഷ്ടപ്പെടുന്നതെല്ലാം നമ്മുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫിൽ നല്ലതായി തീർന്നിട്ടില്ല. അവിടെയാണ് നമ്മുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്സും എല്ലാം വരിക..’ – സംയുക്ത പറഞ്ഞു. തമിഴ് ചിത്രമായ കളരിയിലും സംയുക്ത ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
