പുകവലിയേക്കാളും മദ്യപാനത്തിനെക്കാളും ഒക്കെ എത്രയോ വലുതാണ് ആ ലഹരി - മലയാളം ന്യൂസ് പോർട്ടൽ
Film News

പുകവലിയേക്കാളും മദ്യപാനത്തിനെക്കാളും ഒക്കെ എത്രയോ വലുതാണ് ആ ലഹരി

ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ, 2108 ൽ പുറത്തിറങ്ങിയ തീവണ്ടിയിലൂടെ സിനിമയിലേക്കുള്ള സംയുക്തയുടെ സിനിമയിലേക്കുള്ള വരവ് തികച്ചും സിനിമാറ്റിക് ആയിരുന്നു. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്,

തീവണ്ടിയിൽ അവസരം ലഭിച്ചപ്പോൾ ഏറെ സന്തോഷം ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. ഇപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞരിക്കുകയാണ്. ഞാൻ പ്രണയിച്ചിട്ടുണ്ട്. നമ്മൾ പറയുന്നതുപോലെ പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി. അത് സത്യമാണ്. നമ്മുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോൾ ഒരു സപ്പോർട്ടായി ഒരു പാർട്ടണർ ഉണ്ടാവുന്നത് ആവശ്യമാണ്.

നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്. വിവാഹം, പ്രണയം രണ്ട് ചോദ്യങ്ങളായി ചോദിക്കേണ്ട കാര്യമില്ല.. രണ്ടും ഒന്നായിരിക്കും.പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും..! എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ സങ്കടം ഞാൻ നല്ല പോലെ അറിഞ്ഞിട്ടുമുണ്ട്.

നമ്മൾ ഇഷ്ടപ്പെടുന്നതെല്ലാം നമ്മുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫിൽ നല്ലതായി തീർന്നിട്ടില്ല. അവിടെയാണ് നമ്മുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്‌സും എല്ലാം വരിക..’ – സംയുക്ത പറഞ്ഞു. തമിഴ് ചിത്രമായ കളരിയിലും സംയുക്ത ഒരു പ്രധാനവേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

Trending

To Top
Don`t copy text!