തുണി വാങ്ങിച്ച് തരാൻ ആൾ ഇല്ലേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി സംയുക്ത! - മലയാളം ന്യൂസ് പോർട്ടൽ
Film News

തുണി വാങ്ങിച്ച് തരാൻ ആൾ ഇല്ലേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി സംയുക്ത!

samyuktha menon new photos

2108 ൽ പുറത്തിറങ്ങിയ ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ,  ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. തീവണ്ടിയല്ല താരത്തിന്റെ ആദ്യ ചിത്രമെങ്കിലും നായികയായി എത്തുന്ന ആദ്യ ചിത്രം തീവണ്ടി ആയിരുന്നു. പോപ്പ്കോൺ എന്ന മലയാള ചിത്രത്തിൽ കൂടിയാണ് താരം അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം തീവണ്ടിയാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പിന്തുണയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചത്. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുക നായികയായി എത്തി. ജയസൂര്യ നായകനായ ചിത്രം വെള്ളം ആണ് താരത്തിന്റേതായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിലെ അഭിനയത്തിന് താരം നേടിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ പലതിനും പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് ലഭിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ എല്ലാം വളരെ മോശം കമെന്റുകൾ ആണ് താരത്തിന് ലഭിച്ചിരുന്നത്. തുണി വാങ്ങി തരാൻ ആരും ഇല്ലേ, അവസരങ്ങൾ കുറവാണോ തുടങ്ങിയ കമെന്റുകൾ ആയിരുന്നു അത്തരം ചിത്രങ്ങൾക്ക് ലഭിച്ച് കൊണ്ടിരുന്നത്. അപ്പോഴൊന്നും അത്തരം കമെന്റുകളോട് താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംയുക്ത.

Samyuktha menon

Samyuktha menon

മോശം രീതിയിൽ പലരും മെസ്സേജുകളും കമെന്റുകളും അയക്കാറുണ്ട്. എന്നാൽ അതിനൊന്നും ഞാൻ മറുപടി കൊടുക്കാറില്ല. കാരണം ഞാൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പൂർണമായും ആ കഥാപാത്രം ആകാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ആ കഥാപാത്രം അർഹിക്കുന്നുണ്ടെങ്കിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാനും ഞാൻ തയാർ ആണ്. എന്നാൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്നു കരുതി ഞാൻ മോശം സ്ത്രീ ആകുന്നില്ല. ഞാൻ എങ്ങനെ ആണെന്ന് എനിക്കും എന്റെ വീട്ട് കാർക്കും അറിയാം. അത് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തണം എന്ന് എനിക്ക് നിർബന്ധം ഒന്നും ഇല്ല.

Trending

To Top
Don`t copy text!