സംയുക്തയുടെ സൗന്ദര്യത്തിന്റെ രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ - മലയാളം ന്യൂസ് പോർട്ടൽ
Film News

സംയുക്തയുടെ സൗന്ദര്യത്തിന്റെ രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സംയുക്ത മേനോന്‍. നാടന്‍ പെണ്‍കുട്ടിയായി കടന്നു വന്ന സംയുക്തയുടെ മേക്കോവര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഫിറ്റ്നസിന് വളരെ പ്രാധാന്യം നല്‍കുന്ന സംയുക്തയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിട്ടുണ്ട്. പുതിയ ചിത്രമായ എരിഡയുടെ ലൊക്കേഷനില്‍ നിന്നുമുള്ള സംയുക്തയുടെ ചിത്രവും വെെറലായിരുന്നു. പിന്നാലെ താരത്തിനെതിരെ സെെബര്‍ ആങ്ങളമാര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

സംയുക്ത മേനോൻ ന്റെ വർക്കൗട്ട് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബോൾഡ് ലുക്കിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോകൾ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു. താൻ സിനിമക്ക് വേണ്ടിയല്ല വണ്ണം കുറച്ചത് എന്നും താരം പറഞ്ഞിരുന്നു, ചില മാധ്യമങ്ങള്‍ പറയുന്നത് പോലെ സിനിമയ്ക്ക് വേണ്ടിയല്ല താന്‍ വെയ്റ്റ് കുറച്ചതെന്നും താന്‍ എവിടേയും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സംയുക്ത വ്യക്തമാക്കി. ഫിറ്റ്നസ് ശ്രദ്ധിക്കാന്‍ ഈയ്യടുത്ത് തുടങ്ങിയതെന്നും അതിനാണ് വര്‍ക്കൗട്ട് ചെയ്യുന്നതെന്നും ഒരു സിനിമയ്ക്കും വേണ്ടിയല്ലെന്നും സംയുക്ത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ താരം തന്റെ വസ്ത്രധാരണത്തിനെതിരെ ഉയർന്നു വന്ന സൈബർ അക്രമങ്ങൾക്ക് കടുത്ത മറുപടി നൽകിയിരുന്നു, താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഇവര്‍ക്ക് ഡ്രസ് വാങ്ങിച്ച് കൊടുക്കാന്‍ ആളില്ലേ എന്ന് തുടങ്ങുന്ന കമന്റുകളാണ് വരുന്നത്. ഇവരോടൊക്കെ എന്ത് ഉത്തരം പറയാനാണ്. എന്റെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ ഇതിനൊക്കെ എന്ത് മറുപടി പറയുമെന്ന് ചോദിക്കാറുണ്ട്. കാരണം ആ സിനിമയിലെ ഒരു സീനില്‍ എനിക്ക് തന്ന കോസ്റ്റ്യൂം ആയിരുന്നു അത്. അതിന്റെ ഭാഗമയാത് കൊണ്ട് അഭിനയിക്കുന്നു എന്ന് മാത്രം. പിന്നെ ആള്‍ക്കാര്‍ എന്ത് കൊണ്ട് ഇങ്ങനെ ചോദിക്കുന്നു എന്നത് ഒരു ചോദ്യചിഹ്നം മാത്രമാണ്. ഈയൊരു സന്ദര്‍ഭത്തില്‍ മാത്രമല്ല. പലതരത്തില്‍ വിചിത്രമായ കമന്റുകള്‍ വന്ന് പോകാറുണ്ട്.

ഒരു നടി വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് നടത്തി കഴിഞ്ഞാലും മോശമായ ഒത്തിരി കമന്റുകള്‍ വരാറുണ്ട്. എത്രത്തോളം പരാതി കൊടുക്കാന്‍ പറ്റും. ഈ സിസ്റ്റം മാറ്റാന്‍ പറ്റുമോന്നും സംയുക്ത മേനോന്‍ ചോദിച്ചിരുന്നു, ഇത്തരം പ്രവര്‍ത്തികളില്‍ വേദനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്തിനാണ് ഞാന്‍ വേദനിക്കുന്നതെന്ന് നടി തിരിച്ച് ചോദിച്ചിരുന്നു, വേദനിക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ.

Join Our WhatsApp Group

Trending

To Top
Don`t copy text!