വാട്സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിന്റെ ബാറ്ററി ഊരി വെക്കും !! തോളില്‍ ഒന്ന് കൈ പോലും വയ്ക്കാതെ എണ്‍പതുകളിലെ പോലെ ഫോട്ടോ എടുക്കും - മലയാളം ന്യൂസ് പോർട്ടൽ
Film News

വാട്സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിന്റെ ബാറ്ററി ഊരി വെക്കും !! തോളില്‍ ഒന്ന് കൈ പോലും വയ്ക്കാതെ എണ്‍പതുകളിലെ പോലെ ഫോട്ടോ എടുക്കും

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം കുറവാണ്. ഇപ്പോളിതാ സംയുക്ത ഇതിനെപ്പറ്റി തുറന്നു പറയുകയാണ്.”ഞാന്‍ ഇപ്പോഴാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തത്.

biju-samyuktha

സോഷ്യല്‍ മീഡിയ നമ്മളെ അഡിക്റ്റ് ആക്കിക്കളയും. വാട്സാപ്പ് പോലും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്ന ഒരാളാണ് ഞാന്‍. യോഗയ്ക്ക് പോകുമ്ബോള്‍ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ, അവരെ കോണ്‍ടാക്‌ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റാഗ്രാമിന്‍ അക്കൗണ്ട് എടുത്തത്. യോഗ ചെയ്യുന്ന ചിത്രങ്ങളാണ് കൂടുതലും പോസ് ചെയുന്നത്. സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ല.

biju-menon-samyuktha-varma

ബിജുവേട്ടന് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും അക്കൗണ്ട് ഉണ്ട് എന്നാൽ പുള്ളി അതിലതിരിഞ്ഞ നോക്കാറ് പോലുമില്ല. ഇന്‍സ്റ്റാഗ്രാമില്‍ ഇത് വരെയുള്ളത് രണ്ട് ചിത്രങ്ങളാണ്. ഫേസ്ബുക് അഡ്മിന്‍ മറ്റൊരാളാണ്. വെഡിങ് ആനിവേഴ്സറി ഒക്കെ വരുമ്ബോള്‍ അഡ്മിന്‍ വിളിക്കും ” ഒരു കപ്പിള്‍ ഫോട്ടോ എടുത്തു അയക്കാമോ “എന്ന് ചോദിക്കും. ബിജുവേട്ടന് അതിലൊന്നും ഒരു താല്പര്യവുമില്ല. എന്ന് സംയുക്ത പറയുന്നു.

Trending

To Top
Don`t copy text!