അങ്ങനെ സച്ചിന്‍ ടെണ്ടുല്‍ക്കറിന് കത്ത് എഴുതി സംയുക്ത..!

മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലും താരമായി മാറിയ സംയുക്ത മേനോന്‍ പങ്കുവെച്ച തന്റെ കുട്ടിക്കാല ഓര്‍മ്മകളാണ് ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് എന്നാല്‍ തനിക്ക് ഭ്രാന്തായിരുന്നു എന്നാണ് നടി പറഞ്ഞത്. ഒരു പ്രമുഖ ചാനല്‍…

മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലും താരമായി മാറിയ സംയുക്ത മേനോന്‍ പങ്കുവെച്ച തന്റെ കുട്ടിക്കാല ഓര്‍മ്മകളാണ് ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് എന്നാല്‍ തനിക്ക് ഭ്രാന്തായിരുന്നു എന്നാണ് നടി പറഞ്ഞത്. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സംയുക്ത ക്രിക്കറ്റിനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ചും സച്ചിന്‍ ടെണ്ടുല്‍ക്കറിനോടുള്ള ആരാധനയെ കുറിച്ചും സംയുക്ത തുറന്ന് പറഞ്ഞത്.

സച്ചിനോടുള്ള കടുത്ത ആരാധന കാരണം അദ്ദേഹത്തിന്റെ പേരില്‍ കത്ത് എഴുതിയ കഥയാണ് താരം ആ വേദിയില്‍ വെച്ച് പങ്കുവെച്ചത്. കുട്ടിക്കാലത്തെ ഓര്‍മ്മയാണ് താരം പങ്കുവെച്ചത്. അറിയാവുന്ന ഇംഗ്ലീഷില്‍ വളരെ വലിച്ച്‌നീട്ടി എഴുതിയ ഒരു കത്ത് ആയിരുന്നു അതെന്ന് താരം ഓര്‍ത്തെടുക്കുന്നു..

താനും കസിനും ചേര്‍ന്നാണ് അന്ന് ആ കത്ത് എഴുതി അയച്ചത് എന്നും പിന്നീട് ആ കത്തിന് പ്രതീക്ഷിക്കാതെ മറുപടി വന്നു എന്നും നടി പറഞ്ഞു. അവധിക്കാലത്ത് തറവാട്ടില്‍ എത്തിയപ്പോഴാണ് ഈ കത്ത് എഴുതിയത്. പിന്നീട് അതിന് മറുപടി വരുമ്പോഴേക്ക് താരം വീട്ടില്‍ തിരിച്ച് എത്തിയിരുന്നു,

വര്‍ഷങ്ങള്‍ക്ക് ശേഷം അവിടേക്ക് തിരിച്ച് എത്തിയപ്പോഴും ആ കത്തിന് വേണ്ടി ഒരുപാട് തിരഞ്ഞു. പക്ഷേ കിട്ടിയില്ല.. സച്ചിന്റെ ഓട്ടോഗ്രാഫോട്കൂടി വന്ന കത്ത്, തനിക്ക് നഷ്ടമായത് ഇന്നും വലിയ വിഷമം തന്നെയെന്ന് സംയുക്ത പറഞ്ഞു. കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഓര്‍മ്മളിലൊന്നാണ് ഇതെന്നാണ് താരം ആ വേദിയില്‍ വെച്ച് പറഞ്ഞത്.