സംയുക്തയുടെ ജീവിതത്തിലേക്ക് ആ അതിഥി എത്തി…!! ഇത്ര പെട്ടെന്നോ എന്ന് ആരാധകര്‍…?

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സംയുക്ത മേനോന്‍ എന്ന നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നു വരവ്. താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം…

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സംയുക്ത മേനോന്‍ എന്ന നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നു വരവ്. താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ താരമാകാന്‍ സംയുക്തയ്ക്ക് കഴിഞ്ഞു. 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങളുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് സംയുക്ത മേനോന്‍.

https://www.instagram.com/p/CXir9hJPQoA/?utm_source=ig_web_copy_link

സംയുക്ത പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആയി മാറുന്നത്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതുതായി താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂച്ച് ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ചില ഫോട്ടോകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു പുതിയ വിശേഷം അറിയിച്ചുകൊണ്ട് തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് താരം. തന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ വിശേഷമാണ് താരം പങ്കുവെയ്ക്കുന്നത്. ഒരു ബിഎംഡബ്ല്യൂ കാര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഈ കാറിന് വിലയും ഇത് ഇത്ര പെട്ടെന്ന് താരം സ്വന്തമാക്കിയോ എന്ന ആശ്ചര്യത്തിലാണ് പ്രേക്ഷകര്‍. ഏകദേശം 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന വണ്ടിയാണ് സംയുക്ത സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഇത്രയും വലിയൊരു കാര്യം നേടിയെടുത്ത താരത്തെ അഭിനന്ദിച്ചുകൊണ്ട് സുഹൃത്തുക്കളും ആരാധകരും എത്തിയിട്ടുണ്ട്.