ചിലർക്ക് അവരുടെ രഹസ്യങ്ങൾ തുറന്ന് പറയാൻ കാമുകിമാർ തന്നെ വേണം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ചിലർക്ക് അവരുടെ രഹസ്യങ്ങൾ തുറന്ന് പറയാൻ കാമുകിമാർ തന്നെ വേണം!

ബിജു മേനോനെ കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിജുവിന്റെ സുഹൃത്തുക്കളുടെ ഭാര്യമാരിൽ ചിലർ തന്നെ വിളിച്ച് പറയാറുണ്ട് ബിജു ഇന്ന് ഡ്രിങ്സ് കഴിച്ചു, കുറച്ച് അധികം കഴിച്ച് എന്നൊക്കെ. സത്യത്തിൽ അത് കേൾക്കുമ്പോൾ എനിക്ക് ദേക്ഷ്യം തോന്നാറുണ്ട്. കാരണം ഡ്രിങ്ക്സ് കഴിക്കണോ വേണ്ടായോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അതിൽ മറ്റൊരാൾ എന്തിനാണ് ഇടപെടാനും വിമർശിക്കാനും നിൽക്കുന്നത്, ഒരുപാട് ജോലി ചെയ്തിട്ട് ക്ഷീണം കൊണ്ട് വരുമ്പോൾ ആയിരിക്കും ചിലപ്പോൾ ബിജു ഡ്രിങ്സ് കഴിക്കുക. അങ്ങനെ കഴിക്കണോ വേണ്ടായോ എന്ന് തീരുമാനിക്കാനുള്ള സ്വതന്ത്രവും ബിജുവിന് തന്നെയാണ്. അതിൽ നമ്മൾക്ക് എന്താണ് കാര്യം?

നമ്മൾ അനാവശ്യമായി അവരുടെ കാര്യത്തിൽ ഇടപെട്ടാൽ അത് അവരെ കൂടുതൽ ദേക്ഷ്യം പിടിപ്പിക്കും. ചിലർക്ക് കുടിക്കുമ്പോൾ ആയിരിക്കും മാനസികമായി ആശ്വാസം ലഭിക്കുന്നത്. മറ്റ് ചിലർക്ക് പ്രേശ്നങ്ങൾ ഭാര്യമാരോട് തുറന്ന് പറയുമ്പോൾ. ചിലർക്ക് കൂട്ടുകാരോടും മറ്റ് ചിലർക്ക് കാമുകി മാരോടോ പറയുമ്പോൾ ആയിരിക്കും ആശ്വാസം ലഭിക്കുന്നത്. അതൊക്കെ തീർത്തും ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് എന്ന് സംയുക്ത പറഞ്ഞു.samyuktha-varma

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.

Trending

To Top
Don`t copy text!