‘ആ തീരുമാനം അപ്പോള്‍ എടുക്കേണ്ടത് തന്നെയായിരുന്നു’; രജനീകാന്ത് ചിത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് സംയുക്ത വര്‍മ്മ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി സംയുക്ത വര്‍മ്മയെ. സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്കിടയില്‍ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. 17 വര്‍ഷങ്ങള്‍ക്ക് ശേഷം…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി സംയുക്ത വര്‍മ്മയെ. സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്കിടയില്‍ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. 17 വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രശസ്ത സംവിധായകന്‍ മണിരത്‌നം, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളെല്ലാം വേണ്ടെന്ന് വെച്ചതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഈ അഭിമുഖത്തില്‍ താരം.

മണിരത്‌നം സാറിന്റെ കാര്യം ജയറാമേട്ടനാണ് എന്നോട് പറയുന്നത്. സുഹാസിനി മാഡം പറഞ്ഞതാണ്. അവര് ചെന്നൈയിലാണല്ലോ.. വിളിച്ചിരുന്നു എന്നത് ജയറാമേട്ടനാണ് എന്നോട് പറഞ്ഞതെന്ന് സംയുക്ത പറയുന്നു. രജനീകാന്ത് ചിത്രവും വേണ്ടെന്ന് വെച്ചിരുന്നു. എപ്പോഴെങ്കിലും ഇത്രയും വലിയ അവസരങ്ങള്‍ വേണ്ടെന്ന് വെച്ചതില്‍ നഷ്ടബോധം തോന്നിയിട്ടുണ്ടോ എന്നതിന് ‘ഒരിക്കലുമില്ല എന്നായിരുന്നു സംയുക്തയുടെ മറുപടി. ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ അപ്പോള്‍ എടുത്ത തീരുമാനം അപ്പോള്‍ എടുക്കേണ്ടത് തന്നെയായിരുന്നു. പേരോ പ്രശസ്തി പണം അങ്ങനെയൊന്നും കണ്ട് മതിമറക്കുന്നയാളല്ല.

എന്റെ ഉള്ളില്‍ ചില വാല്യൂസ്, എതിക്‌സ് ഉണ്ട്. അതു ചിലപ്പോള്‍ ചീത്ത സ്വഭാവം ആയിരിക്കാം. അത്രയും വലിയ വലിയ ആളുകള്‍ വിളിക്കുമ്പോള്‍ ഞാന്‍ പ്രാധാന്യം കൊടുത്തത് കുടുംബത്തിന് ആണ്. ചിലപ്പോള്‍ ആ സമയത്തെ ബാലിശമായ തീരുമാനമായിരിക്കാം. പക്ഷെ അതിനു കുഴപ്പമില്ല. എനിക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്. കിട്ടേണ്ടത് കിട്ട്വേം ചെയ്യും. ്അത് എത്ര വേണ്ടെന്ന് വെച്ചാലും ഭാവിയില്‍ അത് കിട്ടുമെന്നും സംയുക്ത പറഞ്ഞു. സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും താരം മറുപടി പറഞ്ഞു.

നടി ഭാവന താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഭാവന ഈയടുത്ത് കാലത്ത് അനുഭവിച്ചതിനെ കുറിച്ചും താരം തുറന്നു പറഞ്ഞു.
‘ഭാവന എനിക്ക് സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്. അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങള്‍ കാണുന്ന പോലെ അത്ര സ്‌ട്രോങ്ങും ഒക്കെ ആണെങ്കിലും കഴിഞ്ഞു പോയ രണ്ട് മൂന്ന് വര്‍ഷം ആ കുട്ടി കടന്നു പോയ മെന്റല്‍ ട്രോമ ചെറിയ ട്രോമയൊന്നുമല്ലായിരുന്നു.

ഞങ്ങള്‍ അടുത്ത ആള്‍ക്കാര് കണ്ടിട്ടുള്ളു. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളര്‍ന്ന് പോയിടത്തു നിന്ന് വന്നിട്ടുള്ളതാണ്. അതീന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്. എന്റെടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട്, ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണ്. അച്ഛന്‍ മരിച്ചിട്ട് അധികം ആയിട്ടില്ല. വളരെ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉള്ള ആളാണ് ഭാവന. നല്ല സപ്പോര്‍ട്ടാണ് എല്ലാവരും ഭാവനയ്ക്ക്. അതൊക്കെയാണ് ഇന്ന് ആ കുട്ടി സ്‌ട്രോങ്ങ് ആയതിന് പിന്നിലെന്നും സംയുക്ത പറയുന്നു.