ഞാൻ നിന്നെ സ്നേഹിക്കുന്നു സാം ; സംയുക്തയ്ക്ക് ആശംസയുമായി പ്രിയ താരങ്ങൾ

അധികം ചലച്ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒട്ടേറെ ആരാധകരെ സമ്പാദിക്കുവാൻ സാധിച്ച താരമാണ് സംയുക്ത വർമ്മ. സംസ്ഥാന സർക്കാർ പുരസ്ക്കാരം വരെ സ്വന്തമാക്കിയ താരം നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.…

അധികം ചലച്ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒട്ടേറെ ആരാധകരെ സമ്പാദിക്കുവാൻ സാധിച്ച താരമാണ് സംയുക്ത വർമ്മ. സംസ്ഥാന സർക്കാർ പുരസ്ക്കാരം വരെ സ്വന്തമാക്കിയ താരം നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.

അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതകയാണ് ലഭിക്കാറുള്ളത്. ഇന്ന് സംയുക്തയുടെ പിറന്നാൾ ദിനത്തിൽ ഉറ്റ സുഹൃത്തുക്കളായ മഞ്ജു വാര്യരും ഗീതു മോഹൻദാസും പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. സംയുക്തയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ കുറിച്ചത് ഇപ്രകാരമായിരുന്നു.

‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ’. ‘എന്റെ ഡാർലിങ് വർമയ്ക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് ഗീതുവിന്റെ ആശംസ.