വീ ലവ് യു.. സംയുക്തയെ ഞെട്ടിച്ച് പിറന്നാൾ ആശംസകളുമായി താരത്തിന്റെ വീഡിയോ..

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് നടി സംയുക്ത വർമ്മ. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നടിയായ മന്യ. ഇരുവരും ‘ഒണ്‍ മാന്‍ ഷോ’ എന്ന സിനിമയിൽ ഒന്നിച്ചു അഭിനയിച്ചിട്ടുള്ളവരാണ്. താരത്തിന് പിറന്നാൾ ആശമാസകളുമായി മന്യ വീഡിയോയിലൂടെ ആണ് എത്തിയത്. വിഡിയോയിൽ മന്യയുടെ മകളെയും അമ്മയെയും കാണാം. വീ ലവ് യു സംയുകത നിന്നെ ഒന്ന് കെട്ടിപിടിക്കണം എന്ന് ആഗ്രഹം ഉണ്ട് ഇനിയും അതിന് വയ്യ എന്നും താരം പറയുന്നുണ്ട്.

തനറെ പ്രിയപ്പെട്ട ചിന്നുവിന് ആശംസകളുമായി നടി ഊർമിള ഉണ്ണിയും വന്നിരുന്നു. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷവും ഏറ്റെടുത്തിരിക്കുവാണ്. മലയാള സിനിമ പ്രേക്ഷകർക്ക് നിരവധി കഥപാത്രങ്ങളെ സമ്മാനിച്ച താരമാണ് സംയുക്ത വർമ്മ. തന്റെ പിറന്നാൾ ദിവസത്തെ വിശേഷണങ്ങളുമായി താരവും രംഗത്ത് വന്നിരുന്നു. കുടുംബ ചിത്രത്തിലാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത്.

നടൻ ബിജുമേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. ഇനി സിനിമയിലേക്ക് തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്റെ മകന് സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ട് എന്നും ചിലപ്പോൾ സിനിമയിൽ അഭിനയിക്കാൻ സാധ്യത ഉള്ളതായും സംയുകത പറഞ്ഞു.

Rahul Kochu