ഇപ്പോഴും എന്ത് ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇപ്പോഴും എന്ത് ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക്!

samyuktha varma new photos

സംയുക്ത വർമ്മ മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു. കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. . അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി. സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്.അടുത്തിടെ ആണ് സംയുക്ത വർമ്മ വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നത്.

കുറച്ച് ദിവസം മുൻപാണ് നടിയും നർത്തകിയും ആയ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം. സംയുക്തയുടെ ചെറിയമ്മ ആണ് ഊർമിള ഉണ്ണി. ഉത്തരയുടെ വിവാഹത്തിലും വിവാഹ റിസെപ്ഷനിലും സംയുക്ത ആയിരുന്നു പ്രധാന ആകർഷണം. വിവാഹത്തിനെക്കാൾ ശ്രദ്ധ നേടിയത് വിവാഹ റിസപ്ഷനു ആയിരുന്നു. സംയുക്ത അണിഞ്ഞ ആഭരണങ്ങൾ തന്നെയാണ് അതിന്റെ കാരണവും. ഇപ്പോഴിതാ ഊർമിള പങ്കുവെച്ച സംയുക്തയുടെ ഒരു ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഇപ്പഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക് …. ( വീട്ടിലെ എല്ലാ പെൺകുട്ടികളേം പഞ്ചാരേ .. ന്നാ വിളിക്കുക)’ എന്ന തലക്കെട്ടോടെയാണ് സംയുക്തയുടെ മനോഹരമായ ഒരു ചിത്രം ഊർമിള പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഊര്മിളയുടെ പോസ്റ്റ് ആരാധക ശ്രദ്ധ നേടുകയായിരുന്നു.

കേരള സാരിയിൽ അതി മനോഹാരിയായുള്ള സംയുക്തയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്ന സംയുക്ത സിനിമയിലേക്ക് വരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തയോട് ഇത് വരെ സംയുക്ത പ്രതികരിച്ചിട്ടില്ല.

Trending

To Top
Don`t copy text!