സഹോദരിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി സംയുക്ത !! വനിതാ ദിനം നിറയെ സർപ്രൈസ് ആണല്ലോ എന്ന് ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

സഹോദരിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി സംയുക്ത !! വനിതാ ദിനം നിറയെ സർപ്രൈസ് ആണല്ലോ എന്ന് ആരാധകർ

samyuktha-varma-sister

കഴിഞ്ഞ ദിവസമായ വനിതാ ദിനത്തിൽ തന്റെ സഹോദരിയെ പ്രേക്ഷകരുടെ മുന്നിൽ സംയുക്‌ത പരിചയപ്പെടുത്തി. തന്റെ യോഗ ചിത്രങ്ങൾ പങ്കു വെച്ചതിനു പിന്നാലെ ആയിരുന്നു സഹോദരിയെ പരിചയപ്പെടുത്തിയതും.

ഇത് ആദ്യമായിട്ടാണ് സഹോദരിയുടെ ചിത്രം സംയുക്ത സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. സംഗമിത്രയ്ക്ക് പിറന്നാള്‍ ആശംസിച്ച്‌ കൊണ്ടായിരുന്നു താരം ചിത്രം സമുഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

samyukatha varma sis

സ്ത്രീകളുടെ ഊര്‍ജ്ജം ഏറെ ശക്തിമത്താണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകര്‍ഷിക്കും, ബലപ്രയോഗത്താലല്ലാതെ, നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ, ഹാപ്പി ബെര്‍ത്ത് ഡേ മാളൂ, സംഗമിത്ര വര്‍മ്മ എന്നാണ് സംയുക്ത സഹോദരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത കുറിച്ചിരിക്കുന്നത്.

സംയുക്ത ഇതോടൊപ്പം അച്ഛനും അമ്മയും സഹോദരിക്കും ഒപ്പമുള്ള ഒരു ത്രോ ബാക് ചിത്രവും ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതോടൊപ്പം താന്‍ യോഗ ചെയ്യുന്ന നിരവധി ചിത്രങ്ങളും സംയുക്ത പങ്കുവെക്കുകയും ചെയ്തിരുന്നു. സഹോദരിയുടെ ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ സംഗമിത്ര സിനിമയിലേക്ക് എത്തുകയാണോ എന്ന തരത്തില്‍ ഉളള ചോദ്യങ്ങളും സമുഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുകയാണ്.

samyuktha varma family photo

മലയാള സിനിമയിലെ പ്രണയ ജോഡികളില്‍ നിന്നും ബിജുമേനോനുമായിട്ടുളള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന സംയുക്ത പൊതുപരിപാടികളിലും പരസ്യചിത്രങ്ങളിലും നിറസാന്നിധ്യമാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ല്‍ ആയിരുന്നു ഇരുവര്‍ക്കുമിടയില്‍ ഏക മകന്‍ ദക്ഷ് ധാര്‍മിക്ക് പിറന്നത്.

Trending

To Top
Don`t copy text!