മകൻ ദക്ഷിന് അഭിനയിക്കാൻ ഇഷ്ടമാണ്…. എന്നാൽ തലേവരെ എന്നൊരു കാര്യമുണ്ട് : സംയുക്ത വർമ പറയുന്നു

താരപുതന്മാരും പുത്രിമാരും അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനാണ് യുവതലമുറയില്‍ നിന്നും ഇത്തരത്തില്‍ ആദ്യമെത്തി തിളങ്ങക തന്റേതാത ഇട ഒരുക്കുകയ ചെയ്തത്. പിന്നീടിങ്ങോട്ട് ജയറാമിന്റെ മകന്‍ കാളിദാസും…

താരപുതന്മാരും പുത്രിമാരും അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനാണ് യുവതലമുറയില്‍ നിന്നും ഇത്തരത്തില്‍ ആദ്യമെത്തി തിളങ്ങക തന്റേതാത ഇട ഒരുക്കുകയ ചെയ്തത്. പിന്നീടിങ്ങോട്ട് ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും കൃഷ്ണകുമാറിന്റെ മകള്‍ അഹാനയും മേനകയുടെ മകള്‍ കീര്‍ത്തിയും എന്നിങ്ങനെ ഒടുവില്‍ മോഹന്‍ ലാലിന്റെ മകന്‍ പ്രണയവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും വരെ നായികാ നായികന്മാരായി എത്തിയിരിക്കകയാണ്.

അപ്പോഴിനി ശേഷിക്കുന്ന താര പുത്രീ-പുത്രന്മാരിലേയ്ക്ക് വിരല്‍ചൂണ്ടപ്പെടുകയാണ്. അതില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ജയറാമിന്റെ മകള്‍ ചക്കിയുടെ കാര്യമാണ്. ചക്കി എപ്പോഴാകും സിനിമയില്‍ എത്തുക എന്ന്. അതിന് മറുപടി ജയറാം നല്‍കുകയും ചെയ്തിരുന്നു. കല്യാണിയെ തേടിയെത്തിയ വേഷം ആദ്യം ചക്കിയില്‍ എത്തിയതായിരുന്നുവെന്നും പിന്നീട് വേണ്ടെന്ന് വെച്ചതാണെന്നുമൊക്കെ.

ഇപ്പോഴിതാ അടുത്തതായി ഈ ചോദ്യം നേരിട്ടിരിക്കുന്നത് ബിജു മേനോന്‍-സംയുക്തവര്‍മ ദമ്പതികളാണ്. ഇരുവരും സിനിമയില്‍ നിന്നുള്ളതാകുമ്പോള്‍ അടുത്ത തലമുറയില്‍ നിന്നും പ്രേക്ഷകര്‍ അത് പ്രതീക്ഷിക്കും. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ദക്ഷന്‍ എന്നാണ് പേര്.

ആകെ മൂന്ന് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചുള്ളൂ എങ്കിലും അഭിനയിച്ച ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കാന്‍ കഴിഞ്ഞ നടിയാണ് സംയുക്ത. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സംയുക്ത അടുത്ത വര്‍ഷവും അതേ പുരസ്‌കാരം നേടിയെടുത്തു എന്നതും എടുത്തു പറയേണ്ടതു തന്നെയാണ്.


മലയാള സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടന്‍ ബിജു മേനോനുമായി സംയുക്ത വര്‍മ്മ പ്രണയത്തിലായതും പ്രണയം വിവാഹത്തിന് വഴിമാറിയതും. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഇനി മകനെക്കുറിച്ച് … ദക്ഷിന് അഭിനയിക്കാന്‍ ഇഷ്ടമാണ്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. ഒരുപാട് നിറങ്ങളുള്ള ലോകം. കുട്ടികളല്ലേ. അഛന്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും ആഗ്രഹം തോന്നാം. എന്നാല്‍, ഞാനെപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടോ നമ്മള്‍ എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടോ കാര്യമില്ല. തലേവര എന്നൊരു കാര്യമുണ്ട്. അതുണ്ടെങ്കിലേ നമുക്ക് സിനിമാ രംഗത്ത് തിളങ്ങാനും നിലനില്‍ക്കാനുമൊക്കെ കഴിയൂ എന്ന്.

തലേവര ഇല്ലാത്തതുകൊണ്ടു തന്നെ കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും സിനിമയില്‍.തലേവര കൂടി വേണം. അതു കൊണ്ട് തന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്നാണ് മകന് പറഞ്ഞുകൊടുക്കാറുളളതെന്നും സംയുക്ത പറയുന്നു. എന്തായാലും മകനും അമ്മയ്ക്കും ഇക്കാര്യത്തില്‍ ആഗ്രഹമുണ്ടെന്ന് അറിഞ്ഞ സാഹചര്യത്തില്‍ കാത്തിരിപ്പിലാണ് ആരാധകരും.