മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് സംയുകത !! - മലയാളം ന്യൂസ് പോർട്ടൽ
Film News

മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് സംയുകത !!

samyuktha-varma

പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള താര കുടുമ്പം ആണ് ബിജുമേനോന്റെയും സംയുക്ത വര്മയുടെയും, ലോക്ക് ടൗണിൽ അച്ഛനും മകനും വീട്ടിൽ ചെയ്യുന്ന ജോലികളുടെ ഒക്കെ ചിത്രങ്ങൾ പങ്കുവെച്ച് താരം എത്തിയിരുന്നു. ഇടക്കിടക്ക് കുടുംബ വിശേഷങ്ങളുമായി സംയുക്ത എത്താറുണ്ട്.  വിവാഹ ശേഷം സംയുക്ത അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ്, എന്നാലും സംയുകതയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്. സംയുക്ത വര്‍മ്മയുടെയും ബിജു മേനോന്റേയും മകനായ ദക്ഷ് ധാര്‍മികും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. മകന്റെ പേരിലെ ദക്ഷ് താനും ധാർമിക് ബിജു ചേട്ടനും തിരഞ്ഞെടുത്തതാണെന്നു സംയുകത പറഞ്ഞിട്ടുണ്ട്.

biju-samyuktha

മകനെ സംബന്ധിച്ച് അച്ഛനാണ് സിനിമ താരം, ഒൻപതാം ക്ലാസ്സിൽ ആണ് ധാർമിക് ഇപ്പോൾ പഠിക്കുന്നത്. അമ്മയെന്ന നിലയില്‍ ശബദ്മുയര്‍ത്തേണ്ടിടത്ത് ശബ്ദം ഉയര്‍ത്തി തന്നെയാണ് അവനെ വളര്‍ത്തുന്നത്. മകൻ പഠിപ്പിസ്റ്റ് ഒന്നുമല്ല, എങ്കിലും പഠിക്കാനും മോശമല്ല. ചിത്ര രചനയിൽ വളരെ താല്പര്യമാണ് ധാർമിക്കിന്. ഭാവിയില്‍ അവന്‍ ആരാവുമെന്നതിനെക്കുറിച്ച്‌ പ്ലാനൊന്നുമില്ല. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകനും സിനിമയിലെത്തുമോയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സിനിമയായിരിക്കും അല്ലേ അവന്റെ മാര്‍ഗമെന്നാണ് മിക്കവരും ചോദിക്കുന്നത്. അതൊക്കെ ഭഗവാന്റെ തീരുമാനങ്ങളാണെന്ന് സംയുക്ത പറയുന്നു. അഭിനയമാണ് അവന് താല്‍പര്യമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കട്ടെയെന്നും സംയുക്ത പറയുന്നു.

biju-menon-samyuktha-varma

യോഗയോട് വളരെ ഇഷ്ടമാണ് സംയുക്തക്ക്, ഇടക്കിടക്ക് വ്യത്യസ്തമായ യോഗ ചിത്രങ്ങളുമായി സംയുക്ത എത്താറുണ്ട്, ഭർത്താവ് ബിജു മേനോനും അതിനു സപ്പോർട്ട് ആണ്. ഭാര്യ യോഗ ചെയ്യാറുണ്ടെങ്കിലും തന്നെ അതിനായി നിര്‍ബന്ധിക്കാറൊന്നുമില്ലെന്നും ബിജു മേനോൻ നേരത്തെ പറഞ്ഞിട്ടുണ്ട് .

Trending

To Top
Don`t copy text!