‘ആയിരം പ്രാവശ്യമാകില്ല ഈ പ്രമേയം സിനിമകളില്‍ കണ്ടിട്ടുണ്ടാവുക’

അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തട്ടാശ്ശേരി കൂട്ടം’. ഗ്രാന്‍ഡ് പ്രോഡിക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനോടൊപ്പം ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണീ രാജന്‍ പി ദേവ്, അപ്പു, വിജയരാഘവന്‍, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി, മാമ്മുകോയ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഞാന്‍ അര്‍ജുന്‍ അശോകന്റെ ഒരു ഫാനേ അല്ല എങ്കിലും ഒരു സിനിമ മുഴുവന്‍ സ്വന്തമായി മുന്‍പോട്ട് കൊണ്ട് പോകാന്‍ കഴിയും എന്ന് തെളിയിച്ചതില്‍ അര്‍ജുന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് സാന്‍ ജിയോയുടെ കുറിപ്പ് ആരംഭിക്കുന്നത്. പുത്തന്‍ കണ്‌സപ്‌റ്റൊ മേക്കിങ്ങോ ഒന്നുമല്ല ഈ സിനിമയില്‍ പക്ഷെ കഥയിലേക്ക് കടക്കുമ്പോള്‍ എന്‍ഗേജ് ചെയ്യിക്കാന്‍ കഴിയുന്നും ഉണ്ട്. മൂന്ന് നാല് കൂട്ടുകാര്‍, അവര്ക്കിടയിലേക്ക് കടന്ന് വരുന്ന പെണ്‍കുട്ടി. അവളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു പ്രശ്‌നം പരിഹരിക്കാനും അങ്ങനെ അവളെ സ്വന്തമാക്കാനും നായകനും കൂട്ടരും നടത്തുന്ന ശ്രമം. ആയിരം പ്രാവശ്യമാകില്ല ഈ പ്രമേയം സിനിമകളില്‍ കണ്ടിട്ടുണ്ടാവുക. ഒരു പത്ത് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഒരു അവറേജ് എന്റര്‍ടൈനര്‍ സ്റ്റാറ്റസ് ഈസിയായി കിട്ടുമായിരുന്ന സിനിമ ഇന്ന് ശ്രദ്ധ നേടാത്തത് അതിലും നല്ല സബ്ജക്ട്ടുകള്‍ ഇവിടെ ഇറങ്ങുന്നത് കൊണ്ടൊന്നും അല്ല. അത്തരം സിനിമകള്‍ കണ്ട് മടുത്തത് കൊണ്ടു തന്നെ. റോഷക്കില്‍ കാള്‍ ഗേള്‍ വേഷത്തില്‍ യഥാര്‍ത്ഥ രൂപത്തില്‍ വന്ന നടിയെ മേക്കപ്പ് ചെയ്ത് വെളുപ്പിച്ചു എടുത്ത് ഭാവനയുടെ ഷേപ്പ് വരുത്തിയതിനു ഇതിന്റെ മേക്കപ്പ് മാനു അവാര്‍ഡ് അര്‍ഹിക്കുന്നു. അഥവാ ഇതില്‍ കണ്ടതാണ് അവരുടെ യഥാര്‍ത്ഥ രൂപമെങ്കില്‍ ആ അവാര്‍ഡ് റൊഷാക്കിന്റെ മേക്കപ്പ് മാന് അവകാശപ്പെട്ടതാണ്. വിജയരാഘവനും സിദ്ദിക്കുമൊക്ക നന്നായിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കള്‍ക്കോ അവരുടെ വേഷങ്ങള്‍ക്കോ പ്രതിഭാദാരിദ്രത്താല്‍ സിനിമയുടെ ലെവല്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ട്രാന്‍സ് ജന്‍ഡര്‍ പ്രണയം ഏച്ച്‌കെട്ടി വച്ചത് ആരെ സന്തോഷിപ്പിക്കാനാണ് എന്ന് മനസ്സിലായില്ല. ആ പോര്‍ഷന്‍ മൊത്തം ഒഴിവാക്കാമായിരുന്നു. സംഘട്ടന രംഗങ്ങള്‍ എടുത്ത് പറയണം. അവസാനഭാഗത്തേക്ക് വരുമ്പോള്‍ അത്രയും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കരുതായിരുന്നു. എന്ത് നടക്കുമ്പോഴും പ്രേക്ഷകന് കഥയുടെ ഒരു ഭാഗത്തിന്റെ കൂടെ കൂടിയെ തീരൂ എന്നത് എഴുത്ത്കാര്‍ മറക്കരുത്. ദിലീപിന്റെ ഗസ്റ്റ് റോള്‍ ഒരു ആവശ്യവും ഇല്ലായിരുന്നു. എങ്കിലും അനൂപിന്റെ സിനിമയില്‍ ദിലീപിനെ ഒരു സീനിലെങ്കിലും കൊണ്ടു വരിക എന്നുള്ളതും ഒരു സെന്റിമെന്റ്‌സ് ആണല്ലോ? OTT യില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ എന്ന് ഒറ്റ നോട്ടത്തില്‍ പറയാം. ബാക്കി ഈ സിനിമ OTT യില്‍ വരുമ്പോള്‍ തന്നെ അറിയാമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഛായാഗ്രഹകന്‍ – ജിതിന്‍ സ്റ്റാന്‍ലിലാവോസ്, ബി കെ ഹരിനാരണന്‍,രാജീവ് ഗോവിന്ദന്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് റാം ശരത്ത് സംഗീതം പകരുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ – കെ പി ജോണി, ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍. പ്രൊജക്റ്റ് ഹെഡ് – റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ് ഗോപിനാഥ്, കല- അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സഖി എല്‍സ, എഡിറ്റര്‍- വി സാജന്‍, സ്റ്റില്‍സ്- നന്ദു, പരസ്യക്കല- കോളിന്‍ ലിയോഫില്‍, പി ആര്‍ ഒ – എസ് ദിനേശ്, മാര്‍ക്കറ്റിങ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.

Gargi