സന്തോഷം പങ്കുവയ്ക്കാന്‍ വാക്കുകളില്ല!!! ആദ്യ ഹജ്ജ് നിര്‍വഹിച്ച് നടി സന ഖാന്‍

ആദ്യ ഹജ്ജ് നിര്‍വഹിച്ച സന്തോഷം പങ്കുവച്ച് മുന്‍ ബോളിവുഡ് നടി സന ഖാന്‍. തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും സന ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് അനസ് സെയ്ദിനൊപ്പമാണ് സന…

ആദ്യ ഹജ്ജ് നിര്‍വഹിച്ച സന്തോഷം പങ്കുവച്ച് മുന്‍ ബോളിവുഡ് നടി സന ഖാന്‍.
തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും സന ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് അനസ് സെയ്ദിനൊപ്പമാണ് സന ഹജ്ജിനെത്തിയത്. ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സനാ ഖാന്‍ പങ്കുവച്ചിട്ടുണ്ട്.

‘അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനല്‍കി. ക്ഷമയും ദൈവ സമര്‍പ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി’യെന്നും സന ഭര്‍ത്താവിനോടൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് പറഞ്ഞു.

വിവാഹത്തിനുശേഷം മൂന്ന് ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും സനയുടെ ആദ്യ ഹജാണിത്. 2021 ലായിരുന്നു ആദ്യ ഉംറ നിര്‍വഹിച്ചത്. കഴിഞ്ഞ റമദാനിലും ഉംറ നിര്‍വഹിച്ച അവര്‍ മൂന്നാമത്തെ ഉംറ കഴിഞ്ഞ മേയില്‍ ഭര്‍ത്താവ് മുഫ്തി അനസിനോടൊപ്പമാണ് നിര്‍വഹിച്ചത്.

2020 ഒക്ടോബറില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സന ഖാന്‍ സിനിമയില്‍ നിന്നും വിട പറഞ്ഞത്. ഒരു മാസത്തിനുശേഷം മുഫ്തി അനസുമായുള്ള വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞു.

മതവിശ്വാസത്തിന് അനുസരിച്ച് ജീവിക്കുന്നതിനു വേണ്ടിയാണ് സിനിമ ഉപേക്ഷിക്കുന്നത് എന്നായിരുന്നു സന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നായിരുന്നു മുഫ്തി അനസ് സയ്യിദുമായുള്ള സനയുടെ വിവാഹം.