മലയാള സിനിമാ രംഗത്ത് ഒരു സെക്‌സ് റാക്കറ്റ് ഉണ്ട്…!?

മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ദിനം പ്രതി കൂടിയ വരികയാണ്. പ്രമുഖ നടിയെ ആക്രമിച്ച കേസിന് പിന്നാലെ യുവ നടിയ്ക്ക് കൂടി സിനിമാ രംഗത്ത് നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്ന ഈ വേളയില്‍ അമ്മയിലെ വിള്ളലും ഹേമകമ്മിറ്റി റിപ്പോര്‍ട്ടും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഈ അവസരത്തില്‍ സംവിധായകനും കവിയുമായ സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. മലയാള സിനിമാ രംഗത്ത് ഒരു വലിയ സെക്‌സ് റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വീണ്ടും എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

sanal kumar 1

ഒരിക്കല്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വെച്ച് മലയാള സിനിമയില്‍ ഒരു സെക്‌സ് റാക്കറ്റ് ഉണ്ടെന്ന് നടി പറഞ്ഞിരുന്നു. അതേസമയം, ഹേമാ കമിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് , റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത്. റിപ്പോര്‍ട്ട് നടപ്പാവാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടുന്നത് കണ്ടിരിക്കാനാവില്ലെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞിരുന്നു. നടിയുടെ പ്രസ്താവന അന്ന് ഏറെ ചര്‍ച്ചയായെങ്കിലും പിന്നീട് അതേ കുറിച്ച് ഒരു ഫോളോവപ്പും ഉണ്ടായില്ല.

ഇപ്പോഴിതാ മലയാള സിനിമാവ്യവസായത്തില്‍ ഒരു സെക്‌സ് റാക്കറ്റ് ഉണ്ട് എന്ന ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി പാര്‍വതി തിരുവോത്തിന്റെ പ്രസ്താവനയും എന്തുതന്നെ വന്നാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയും ചേര്‍ത്ത് വായിക്കേണ്ടതാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് സംവിധായന്‍ സനല്‍ കുമാര്‍ ശശിധരന്‍.

തന്റെ കുറിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെയും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടിനില്‍ക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എന്തിനാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നു അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു. ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു

കാര്യമില്ല കള്ളന്‍ കപ്പലില്‍ തന്നെ എന്ന് ഉറക്കെ വിളിച്ചുപറയാന്‍ ബന്ധപ്പെട്ടവര്‍ ധൈര്യം കാട്ടണം എന്നാണ് സനല്‍ പറയുന്നത്. പക്ഷേ, അപ്പോള്‍ കപ്പല്‍ ഉലയുമെന്നും. സ്ത്രീസൗഹൃദ മുഖംമൂടികള്‍ അഴിയുമെന്നും സനല്‍ കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Previous articleആഗ്രഹിച്ച ആ വിളി ഞാന്‍ കേട്ടു…! സൂരജാണ് ഹീറോ..!
Next articleജയറാമിന് മാസ്സ് സീനുകള്‍ പറ്റില്ലെന്ന് ആര് പറഞ്ഞു…? ഈ കഥാപാത്രം മാസ്സല്ലേ..?