നടി മഞ്ജു വാര്യറിന്റെ ജീവന്‍ അപകടത്തില്‍..!? ചര്‍ച്ചയായി സംവിധായകന്റെ കുറിപ്പ്…! 

സംവിധായകനായും കവിയായും മലയാള സിനിമയിലെ അറിയപ്പെടുന്ന വ്യക്തിയാണ് സനല്‍ കുമാര്‍ ശശിധരന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി എടുത്ത ശേഷം സനല്‍ കുമാര്‍ ശശിധരന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്ത് വിട്ട കുറിപ്പ് വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. ദിലീപ് പ്രതിയായ കേസില്‍ മഞ്്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മഞ്ജു അപകടത്തിലാണെന്നും മരണം വരെ സംഭവിക്കാം എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സനല്‍ കുമാറിന്റെ പോസ്റ്റ്.

അതേസമയം, നടിയോടുള്ള പ്രണയവും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചിരുന്നു. മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ സ്ഥാപിത താല്പര്യക്കാരായ ഏതാനും പേരുടെ തടവറയിലാണെന്നും വെളിപ്പെടുത്തിക്കൊണ്ട് ഞാന്‍ ഏതാനും ദിവസം മുന്‍പ് എന്റെ സോഷ്യല്‍ മീഡിയകളില്‍ എഴുതിയിരുന്നു. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും അതേക്കുറിച്ച് മഞ്ജു വാര്യരോ അവരുമായി ബന്ധപ്പെട്ട മറ്റാളുകളോ പ്രതികരിച്ചു കണ്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ മഞ്ജു ഇതില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സനല്‍ തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്. പ്രിയപ്പെട്ട മഞ്ജു, എന്നെക്കൊണ്ട് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന്‍ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

sanal kumar 1

മൗനം എല്ലായ്‌പ്പോഴും ഒരു നല്ല അടവല്ല എന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങള്‍ പുറം ലോകം കണ്ടാല്‍ മൗനം ഭഞ്ജിക്കുക. നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകള്‍ക്ക് വേണ്ടിയും. ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.,.. എന്നാണ് കുറിപ്പില്‍ സനല്‍ പറയുന്നത്.

ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, എന്ന് കൂടി എഴുതി ചേര്‍ത്താണ് സനല്‍ കുമാര്‍ ശശിധരന്റെ പുതിയ കുറിപ്പ്.

Previous articleസ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറിച്ചൊന്ന് അനുവദിച്ചുകൂടാ: രശ്മി ആര്‍ നായര്‍
Next articleകുഞ്ഞ് ജനിച്ച ശേഷവും ആ തീരുമാനത്തില്‍ ഉറച്ച് നിന്ന് നടി മിയ..!