‘ജെല്ലിക്കെട്ടില്‍ മദം പൊട്ടിയെന്നോണം ചതച്ചരച്ചു കൊണ്ട് പായുന്ന കാളക്കൂറ്റനെ കണ്ടിട്ടില്ലേ’ ബീസ്റ്റിനെ കുറിച്ച് കുറിപ്പ്

വിജയ്‌യെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിജയ്‌യുടെ വണ്‍മാന്‍ ഷോയാണ് ബീസ്റ്റെന്നാണ് ആരാധക അഭിപ്രായം. പൂര്‍ണ്ണമായും വീര രാഘവന്‍…

sanal kumar pathmanabhan about vijays beast

വിജയ്‌യെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിജയ്‌യുടെ വണ്‍മാന്‍ ഷോയാണ് ബീസ്റ്റെന്നാണ് ആരാധക അഭിപ്രായം. പൂര്‍ണ്ണമായും വീര രാഘവന്‍ എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നതെങ്കിലും ഫാന്‍സിന് സാധാരണ വിജയ് സിനിമകളില്‍ നിന്ന് ലഭിക്കുന്ന മാസ് സീനുകളുടെ അതിപ്രസരം ബീസ്റ്റില്‍ കാണാനാകില്ലെന്നും അഭിപ്രായങ്ങളുണ്ട്. ഇപ്പോഴിതാ ബീസ്റ്റിനെ കുറിച്ച് സനല്‍ കുമാര്‍ പത്മനാഭനെഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

കുറിപ്പ് വായിക്കാം

ജെല്ലിക്കെട്ടിൽ മദം പൊട്ടിയെന്നോണം ലക്ഷ്യമില്ലാതെ എങ്ങോട്ടെന്നില്ലാതെ കണ്ണിൽ കണ്ടതെല്ലാം കുത്തിയെറിഞ്ഞു , ചതച്ചരച്ചു കൊണ്ട്‌ പായുന്ന കാളക്കൂറ്റനെ കണ്ടിട്ടില്ലേ ? അടുത്ത നിമിഷം എന്ത് ചെയ്യുമെന്ന് ആർക്കുമൊരു നിശ്ചയുമില്ലാത്ത കടിഞ്ഞാണില്ലാത്ത കരുത്തുള്ള കാളകൂറ്റൻ !
അത്തരം സ്വഭാവമുള്ള ..
യുദ്ധസാഹചര്യങ്ങളിൽ ഫുള്ളി ട്രെയിൻഡ് ആയ ഒരു RAW ഉദ്യോഗസ്ഥൻ ആയ വീരരാഘവൻ ചെന്നൈയിലെ ഒരു ഷോപ്പിങ് മാളിൽ അകത്തു നിൽകുമ്പോൾ ടെററിസ്റ്റുകൾ ആ മാള് ഹൈജാക്ക് ചെയ്യുകയും അവിടെയുള്ളവരെ ബന്ദികളാക്കുകയും , അവരെ വച്ചു സർക്കാരിനോട് വില പേശുകയും ചെയ്യുന്നു ….
ബന്ദികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വീര , തന്റെ പ്രവർത്തിപരിചയം ഉപയോഗിച്ച് ടെററിസ്റ്റുകളെ കീഴടക്കി ബന്ദികളെ രക്ഷിക്കുന്നതുമാണ് പ്രമേയം ….
നല്ല കിടിലോൽക്കിടിലം ഫൈറ്റുകളും, ത്രില്ലിംഗ് സീനുകളുമായി പടം പോകുന്നതിനിടയിലൂടെ പാരലൽ ആയി സ്റ്റാൻഡേർഡ് തമാശകൾ കയറി വരുമ്പോഴും പ്രേക്ഷകർക്ക് രസച്ചരട് മുറിയാത്തതിന് സംവിധായകൻ നെൽസൺ കയ്യടി അർഹിക്കുന്നു …..
പിന്നെ അനിരുദ്ധ് ! അയാളെകുറിച്ചു എന്ത് പറയാനാണ് ? വിജയ് എന്ന വന്യമൃഗം സ്‌ക്രീനിൽ ഇങ്ങനെ ഓടിത്തകർക്കാനുള്ള ഊര്ജ്യം മൊത്തം നൽകുന്നത് അയാളാണ് ……
പിന്നെ , പൊതുവെ അധികം ഭാവങ്ങളൊന്നും മുഖത്ത് വിരിയാറില്ലാത്ത , തമിഴ് സിനിമയിലെ വില്ലന്മാരുടെ കൂട്ടത്തിലുള്ളവരുടെ കൂടെ സൂക്ഷ്മഭാവങ്ങൾ വരെ മുഖത്തു വാരി വിതറുന്ന ഷൈൻ ടോം എന്ന മനുഷ്യനും കൂടിച്ചേരുമ്പോൾ ബീസ്റ്റ് ഒരു പൈസ വസൂൽ എന്റെർറ്റൈനെർ ആകുകയാണ് …..
ഒരു പക്കാ വിജയ് ഷോ കാണുവാൻ താല്പര്യമുണ്ടെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന പടമാണ് ബീസ്ട് ….
വ്യക്തിപരമായി സര്കാരിനെക്കാളും , ബീഗിലി നെക്കാളും , മാസ്റ്ററിനെക്കാളും ഇഷ്ടമായി ബീസ്റ്റ് ….