തന്റെ ആ പ്രണയ ബന്ധം കാരണം 20  വർഷത്തെ ദാമ്പത്യബന്ധം അവസാനിച്ചു  സനൽ കുമാർ!!

നടി മഞ്ജുവാരിയരോട്  പ്രണയം അഭ്യർത്ഥിച്ചതിന്റെ പേരിൽ കേസിൽ അകപ്പെട്ട സംവിധായകൻ സനൽ കുമാർ ശശിധരൻ തന്റെ 20  വര്ഷത്തെ ദാമ്പത്യ ബന്ധം അവസാനിച്ചു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. സനൽ തന്റെ ഫേസ്ബുക് പേജിലൂടെ ആണ്  വിവാഹബന്ധം വേർപെടുത്തി എന്നുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നതു. തന്റെ വിവാഹത്തിന് ശേഷമുള്ള പ്രണയ ബന്ധങ്ങൾ  ആണ് ഇങ്ങനെ ജീവിതം തകരാൻ കാരണം.

സംവിധായകന്റെ കുറിപ്പ് ഇങ്ങനെ..തങ്ങളുടെ 20  വര്ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചിരിക്കുകയാണ്  കഴിഞ്ഞ ദിവസം. തിരുവനന്തപുരം ലോ കോളേജിൽ വെച്ചായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയതും, വിവാഹ൦ കഴിക്കുന്നതും. വിവാഹ ശേഷം ഞങ്ങളുടെ ജീവിതം ഒരു കുത്തൊഴുക്ക് പോലെ ആയിരുന്നു, ഞാൻ സിനിമയെ കൂടുതൽ ഇഷ്ട്ടപെട്ടതുകൊണ്ടു എന്റെ വ്യക്തിജീവിതത്തിനു വലിയ പ്രാധാന്യം നൽകിയിരുന്നിട്ടില്ല. പിന്നീട് സിനിമ  അവഗണിക്കുന്നതിനുള്ള ഒരു പൊരുതൽ തന്നെ ആയിരുന്നു. ഇതിനിടയിൽ എനിക്ക് രണ്ടു കുട്ടികൾ ആയതും, എന്റെ കുടുംബം എങ്ങനെ  നിലനിന്നന്നും  വിശദീകരിക്കാൻ കൂടുതൽ പ്രയാസം ആണ്.

വിവാഹത്തിന് ശേഷമുള്ള തന്റെ പ്രണയബന്ധങ്ങൾ ആയിരുന്നു തന്റെ ദാമ്പത്യ ജീവിതം ഇങ്ങനെ തകരാൻ കാരണം, എന്നാൽ ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് താൻ പറയുമെന്നും സനൽ പറയുന്നു. ഇപ്പോൾ തന്റെ ജീവിതം ഒന്നുകിൽ സ്വീകരിക്കുക അല്ലെങ്കിൽ നിരാകരിക്കുക എന്നുള്ള രണ്ടു തീരുമാനങ്ങൾ എടുത്തേ മതിയാകൂ, തെരഞ്ഞെടുപ്പുകളിൽ ഞാൻ സത്യം മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ഈ ഒരു അവസ്ഥയിൽ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല

Previous articleദുല്‍ഖര്‍ സൽമാൻ തെലുങ്ക് കീഴടക്കിയ കഥ !!
Next article‘കുഴി തമിഴ്നാട്ടിലേത്’ പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ