ബാലചന്ദ്രകുമാര്‍ ചാനലുകള്‍ കയറി ഇറങ്ങി..! എന്റെ പോസ്റ്റും പൂഴ്ത്തിയെന്നാണ് കരുതിയത്..! സനല്‍ കുമാര്‍ ശശിധരന്‍

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ മൊഴി നല്‍കിയ ശേഷം മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്തിനാണ് ഇങ്ങനെ പോസ്റ്റുകള്‍ പങ്കുവെച്ച് വയ്യാവേലി വരുത്തി വെയ്ക്കുന്നത് എന്ന് പലരും അദ്ദേഹത്തോട് കമന്റുബോസ്‌കില്‍ ചോദിച്ചിരുന്നു. പക്ഷേ, തനിക്ക് തോന്നിയ കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയായിരുന്നു അദ്ദേഹം തീരുമാനിച്ചത്. ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ പോലും മൗനം പാലിക്കുകയാണ്..

മൗനം ഒരു അടവാക്കരുത് എന്നും മഞ്ജുവിനോട് തന്റെ കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇത്രയും ഗൗരവമുള്ള ഒരു കാര്യത്തെ കുറിച്ച് താന്‍ പൊതു സമൂഹത്തിന് മുന്നില്‍ വന്ന് പറഞ്ഞിട്ടും ഡബ്ല്യു സി സിയ്ക്ക് കത്ത് അയച്ചിട്ടും യാതൊരു മറുപടിയും കിട്ടിയില്ല എന്നാണ് സനല്‍ കുമാര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഞാന്‍ പോസ്റ്റിട്ടതിനു ശേഷം എനിക്കും കാണാന്‍ സാധിക്കുന്നത്. എങ്ങും മൗനം മാത്രമാണ് എന്നും കൂടാതെ എനിക്കെതിരെ കുറെ പ്രചാരണങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട് എന്നും സനല്‍ തന്റെ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കി… തന്റെ ഈ അവസ്ഥയോട് നടിയെ ആക്രമിച്ച കേസില്‍ പല തെളിവുകളുമായി രംഗത്ത് വന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിനുണ്ടായ അനുഭവം വെച്ചാണ് സനല്‍ കുമാര്‍ ശശിധരന്‍ ഉപമിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തുന്നതിന് താന്‍ സാക്ഷിയാണെന്നും തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചാനലുകള്‍ തോറും ആഴ്ചകള്‍ കയറിയിറങ്ങി.

ആരും ശ്രദ്ധിച്ചില്ല. ഒരു പ്രമുഖ ചാനല്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ എടുത്തശേഷം അവസാന നിമിഷം പൂഴ്ത്തി. ഒടുവില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാത്രം അത് പുറത്ത് വിട്ടു. താനും സത്യം പറയുന്നത് കൊണ്ട് തന്നെ ചീത്ത പറയാനും കളിയാക്കാനും പലരും ശ്രമിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. ആരെങ്കിലുമൊക്കെ അയാള്‍ക്ക് പിന്തുണ നല്‍കിയാല്‍ അവരെ ഫോണില്‍ വിളിച്ചോ മെസേജുകള്‍ വഴിയോ അപവാദകഥകള്‍ കൊണ്ട് മസ്തിഷ്‌ക പ്രക്ഷാളനം നടത്തും.

സമൂഹത്തിന്റെ ഈ അവസ്ഥ കണ്ടിട്ട് ലജ്ജ തോന്നുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നടങ്കം എന്റെ പോസ്റ്റ് പൂഴ്ത്തി എന്നാണ് ഞാന്‍ കരുതിയത്. ടൈംസ് ഓഫ് ഇന്ത്യ മാത്രം അത് ഗൗരവമായി കണ്ടു എന്ന് കുറിച്ചുകൊണ്ട് അതിനുള്ള നന്ദിയും അദ്ദേഹം അറിയിക്കുന്നു.

Aswathy