ലൈവിലെത്തിയ സനല്‍കുമാര്‍ ശശിധരന്‍ എന്തൊക്കെയാണീ പറയുന്നത്…? കമന്റുകളും ബഹുരസം, വീഡിയോ

ലൈവായി ജനം കണ്ടുകൊണ്ടേയിരുന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നടി മഞ്ജുവാര്യരെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റു ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യര്‍…

ലൈവായി ജനം കണ്ടുകൊണ്ടേയിരുന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നടി മഞ്ജുവാര്യരെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റു ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഫ്തിയില്‍ എത്തിയ പോലീസ് സംഘമാണ് അപ്രതീക്ഷിത നീക്കത്തിലൂടെ സനലിനെ അറസ്റ്റ് ചെയ്തത്.

താന്‍ അക്രമിക്കപ്പെടുന്നതായി തിരിച്ചറിഞ്ഞ സനല്‍ കുമാര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തുനിന്നും ഫെയ്‌സ്ബുക്കില്‍ ലൈവ് ഇട്ടു. അറസ്റ്റിന് വഴങ്ങാന്‍ മടിച്ച സനല്‍, സംഘം പോലീസല്ലെന്നും തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ശ്രമമാണെന്നും ലൈവിലൂടെ പ്രതികരിച്ചു.

 

പരാതിയെ കുറിച്ച് മുന്‍കൂട്ടി അറിയിക്കാതെ, സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശം പോലും നല്‍കാതെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒരു ഭീകരനായ അക്രമിയെ കീഴടക്കുംപോലെ ആയിരുന്നു സനല്‍ കുമാറിന് എതിരെ ഉണ്ടായ പോലീസ് നടപടി. അതുകൊണ്ടുതന്നെ പോലീസിന്റെ ഈ നടപടിയെ മലയാളികള്‍ പലരും അപലപിച്ചുവെങ്കിലും സനല്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് ലൈവിന് ലഭിച്ചത് വ്യത്യസ്തമായ കമന്റുകളുടെ കൂമ്പാരങ്ങളായിരുന്നു.

തന്റെ കയറ്റം എന്ന സിനിമയെ എങ്ങിനെ എങ്കിലും വിജയിപ്പിക്കാനും, വാര്‍ത്തകളില്‍ ഇടം പിടിക്കാനുമുള്ള തന്ത്രമായാണ് ചിലര്‍ സനല്‍ കുമാറിന്റെ നടപടികളെ വിലയിരുത്തിയത്. സനല്‍ കുമാറിന് മാനസിക പ്രശ്‌നമാണ് എന്നായിരുന്നു മറ്റു ചിലരുടെ കണ്ടെത്തല്‍.

കുറെ നാളായല്ലോ ഷോ ഇറക്കുന്നു .. ഇപ്പോ മതിയായില്ലേ ഊളെ …. ഫേസ്ബുക്കില്‍ കിടന്നു കുരയ്ക്കുന്ന പോലെ അല്ല റോട്ടില്‍ ഇറങ്ങുന്നത് എന്ന് ഇപ്പോ മനസിയല്ലേ .. ഇനിയെങ്കിലും അവനവന്റെ കാര്യം നോക്കി ജീവിക്കണ് നോക്ക് എന്നായിരുന്നു ഒരു കമന്റ്. അതിനിടയില്‍ ചിലര്‍ സനല്‍ കുമാറിനെ സംഘി ആക്കാനുള്ള ശ്രമവും തുടങ്ങി. ഈബുള്‍ ജെറ്റിന് ശേഷം ഇതുപോലെ ഒരു ലൈവ് ആദ്യം കാണുന്നു എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. മറ്റ് ചിലരാവട്ടെ ചിരി സ്‌മൈലി കമന്റായി പങ്കുവയ്ക്കുകയാണ് ചെയ്തത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് വധഭീഷണിയുണ്ട്. കേരളത്തിലെ ഒരു സംഘം തന്നെ വധിക്കാന്‍ ശ്രമിക്കുന്നുണ്ട്. രണ്ട് വര്‍ഷമായി താന്‍ തമിഴ്നാട്ടില്‍ സഹോദരിക്കൊപ്പമാണ് ഒളിവില്‍ താമസിക്കുന്നത്. എന്നിങ്ങനെ
പരസ്പര ബന്ധമില്ലാത്ത പോലെ എന്തൊക്കെയോ ആണ് സനല്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത. തന്റെ ലൈവിന് സമൈലി ഇട്ടവരെയും ഇയാള്‍ വിമര്‍ശിച്ചു. ഇത്ര ഗൗരവകരമായ ഒരു കാര്യം ഞാന്‍ പറയുമ്പോള്‍ നിങ്ങളെന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല എന്നും പറയുന്നുണ്ട്.