മഞ്ജു വാര്യരുടെ ജീവന് ഭീഷണി ചൂണ്ടിക്കാട്ടി താന്‍ പോലീസില്‍ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ട് : സനല്‍കുമാര്‍ പറയുന്നു

മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുമ്പോഴും ഇക്കാര്യത്തില്‍ പോലീസില്‍ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടെന്ന് വിശദമാക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഇതിനും വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇതിനിടെ, മഞ്ജു നേരിട്ട് നല്‍കിയ പരാതിയില്‍ ഇന്ന് എറണാകുളം സ്വദേശിയായ യുവാവിനെതിരെ കേസെടുത്തുവെന്ന് അറിഞ്ഞതിന് പിന്നാലെ തനിക്ക് നിരവധി ഫോണ്‍കോളുകളാണ് വരുന്നതെന്നും തനിക്കെതിരെയാണോ കേസെടുത്തത് എന്നാണ് പലരുടേയും സംശയമെന്നും സനല്‍ കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെങ്കിലും പിന്നീട് പിന്‍വലിച്ചു.

ഇതുസംബന്ധിച്ച് സനല്‍കുമാറിന്റെ ആദ്യ പോസറ്റില്‍ പറയുന്നത് ഇങ്ങനെ,

നടി മഞ്ജു വാര്യരുടെ ജീവന്‍ അപായത്തിലാണെന്നും അവര്‍ ചിലരുടെ തടങ്കലില്‍ ആണ് എന്നും സൂചിപ്പിച്ച് ഞാന്‍ പോസ്റ്റ് എഴുതിയിട്ട് നാല് ദിവസമായി. ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. മഞ്ജു വാര്യരോ ഞാന്‍ പേര് പറഞ്ഞിട്ടുള്ള ആരെങ്കിലുമോ സംസാരിച്ചിട്ടില്ല.

പകരം എന്റെ ഒപ്പമുണ്ടായിരുന്ന ഒരാളെക്കൊണ്ട് പച്ചക്കള്ളം ഒരു പോസ്റ്റായി ഇട്ടു. അതിന് വ്യാപകമായി പ്രചാരണം നല്‍കി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അവരെക്കുറിച്ച് അപവാദകഥകള്‍ സീരീസായി ഇറക്കി. ഞാന്‍ ഉന്നയിച്ച ഗൗരവമുള്ള വിഷയം മൗനത്തില്‍ മുങ്ങുകയാണ്.

ഇതാണ് കേരളം. ഇത്രയേ ഉള്ളു നമ്മുടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ജാഗ്രത. ഇന്നലെ Women in Cinema Collective ലേക്ക് ഒരു ഇമെയില്‍ അയച്ചു. ഇതുവരെയും ഒരു മറുപടിയും കിട്ടിയില്ല. അവര്‍ക്ക് മെയില്‍ കിട്ടിയോ എന്നറിയില്ല. എന്തായാലും ഇവിടെ അത് കോപ്പി ചെയ്യുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.

സനല്‍ കുമാറിന്റെ വിശദീകരണ കുറിപ്പില്‍, കേരളത്തിലെ ക്രമസമാധാന നിലയില്‍ എനിക്ക് വിശ്വാസമില്ല. ഈ അപകടം കാരണം ഞാന്‍ തന്നെ കേരളത്തില്‍ നിന്ന് അകന്ന് ജീവിക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഔപചാരികമായി പരാതി നല്‍കാത്തതെന്ന് നിങ്ങള്‍ ചോദിക്കുമ്പോള്‍ എന്തുകൊണ്ട് പോലീസ് ഒരു മുന്‍കൈയും എടുക്കുന്നില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ല. നിസാര കാര്യങ്ങളില്‍ പോലും പൊലീസ് നടപടിയെടുത്ത സാഹചര്യങ്ങള്‍ നിരവധിയാണെന്നും പോസ്റ്റില്‍ പറയുന്നു.

Previous articleകാരവന്‍ എടുത്തത് മൂത്രമൊഴിക്കാൻ.. അമ്മ നടിയെന്നു കരുതി മൂത്രമൊഴിക്കാതെ പറ്റുമോ? മാല പാർവതി
Next articleപഞ്ചാബി ഹൗസ് രണ്ടാം ഭാഗത്തിന് സംഭവിച്ചത് എന്ത്…? പ്രേക്ഷകര്‍ അത് ആഗ്രഹിക്കുന്നുവോ എന്ന ചോദ്യവും…: റാഫി