ഇഷ്ട്ടം അല്ലെന്നു മണിക്കുട്ടൻ പലപ്പോഴും പറഞ്ഞിട്ടും സൂര്യയ്ക്ക് ഒരു മാറ്റവും ഇല്ലായിരുന്നു!

നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് നിരവതി ആരാധകർ ആണ് ഉള്ളത്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ…

sandhya about surya

നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് നിരവതി ആരാധകർ ആണ് ഉള്ളത്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്.

ബിഗ് ബോസ്സിലെ ഒരു പ്രാധാന ആകർഷണങ്ങളിൽ ഒന്നാണ് സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. പലപ്പോഴും ഈ പ്രണയം ആരാധകർക്കിടയിലും ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ഇപ്പോൾ പരുപാടിയിൽ നിന്ന് പുറത്തു വന്ന ഷെഹ്സാൻ സന്ധ്യ സൂര്യയെയും സൂര്യയുടെ പ്രണയത്തെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. സന്ധ്യയുടെ വാക്കുകൾ ഇങ്ങനെ, തന്നെ ഇഷ്ട്ടം അല്ലെങ്കിൽ കൂടിയും തന്റെ ഉള്ളിലെ ഇഷ്ട്ടം തുറന്ന് പറഞ്ഞ സൂര്യയുടെ ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. സൂര്യയോട് തന്നെ ഞാൻ ഈ കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള സൂര്യയുടെ പെരുമാറ്റത്തിൽ എനിക്ക് പലപ്പോഴും യോജിക്കാൻ കഴിഞ്ഞില്ല. ഈ കാര്യം ഞാൻ സൂര്യയോട് തന്നെ പറഞ്ഞിട്ടുമുണ്ട്.

ഒരാളുടെ സ്വകാര്യതയാണ് അയാളുടെ പ്രണയം. അതിനെ മറ്റുള്ളവർ ബഹുമാനിക്കുകയാണ് വേണ്ടത്. സൂര്യയുടെ പ്രണയത്തോട് എനിക്ക് ബഹുമാനം ഉണ്ട്. അവളുടെ പ്രണയം ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാൻ അവളോട് ബഹുമാനം സൂക്ഷിച്ചിരുന്നു. അവൾ അവളുടെ പ്രണയത്തിൽ നിബന്ധനകൾ ഒന്നും വെച്ചിരുന്നിട്ടില്ല. എന്നെ ഇഷ്ട്ടം അല്ലെങ്കിലും എനിക്ക് ഇഷ്ട്ടം ആണെന്നാണ് അവൾ പറഞ്ഞത്. എന്നാൽ മണികുട്ടന് സൂര്യയെ ഇഷ്ട്ടം അല്ലെന്നുള്ള അവന്റെ നിലപാട് അവൻ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്.