ആ മേഖലയോട് മനോജിന് താല്പര്യമില്ലായിരുന്നു! ഞാന്‍ ഹാപ്പിയാണെന്നാണ് എല്ലാവരും കരുതിയത്…! – സന്ധ്യാ മനോജ് പറയുന്നു

ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് സന്ധ്യാ മനോജ് എന്ന കലാകാരി പ്രേക്ഷര്‍ക്ക് സുപരിചിതയാകുന്നത്. നര്‍ത്തകിയും യോഗ ഇന്‍സ്ട്രക്ടറുമാണ് സന്ധ്യ. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന്…

ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് സന്ധ്യാ മനോജ് എന്ന കലാകാരി പ്രേക്ഷര്‍ക്ക് സുപരിചിതയാകുന്നത്. നര്‍ത്തകിയും യോഗ ഇന്‍സ്ട്രക്ടറുമാണ് സന്ധ്യ. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അന്ന് നടത്തിയ റിയാലിറ്റി ഷോയിലേക്കെത്തിയതോടെയാണ് സന്ധ്യയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. ഷോ അവസാനിച്ചെങ്കിലും തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

ഷിയാസാണ് ബിഗ് ബോസിലേക്കായി എന്റെ പ്രൊഫൈല്‍ കൊടുത്തത് എന്നാണ് സന്ധ്യ പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി ഷിയാസിനെ അറിയാമായിരുന്നു സന്ധ്യയ്ക്ക്. കൊവിഡ് കാലത്താണ് ബിഗ്‌ബോസ് എന്ന പരിപാടിയിലേക്ക് താരം എത്തിപ്പെടുന്നത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്ന സമയത്തായിരുന്നു ആ എന്‍്ട്രി സന്ധ്യയ്ക്ക് ലഭിച്ചത്. കൊവിഡ് കാലത്ത് താന്‍ ഒട്ടും സന്തോഷവതിയായിരുന്നില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ തന്റെ പോസ്റ്റ് എല്ലാം കണ്ട് ആളുകള്‍ ഞാന്‍ ഹാപ്പിയാണെന്ന് തെറ്റിദ്ധരിച്ചു എന്നും സന്ധ്യ പറയുന്നുണ്ട്. തന്റെ മലേഷ്യയിലെ ജീവിതത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ മലേഷ്യയില്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയാണ്.

ജോലിയായി പോയതാണ് അവിടെ. ആ ജോലിയോട് മനോജിന് ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. എനിക്ക് യോഗ പഠിപ്പിക്കണം എന്ന് പറഞ്ഞു. ആള്‍ക്കാരുടെ ഹീലിങ്ങ് പ്രോസസൊക്കെ കാണുന്നതാണ് എനിക്ക് താല്‍പര്യം എന്ന് പറഞ്ഞു. അന്ന് പുള്ളിക്ക് 26 വയസും എനിക്ക് 21മായിരുന്നു. അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്. സ്വന്തമായി ജോലി ചെയ്യുന്നതിനോടായിരുന്നു ആള്‍ക്ക് താല്‍പര്യം. അങ്ങനെയാണ് അവര്‍ ജീവിതം കെട്ടിപ്പടുത്തത് എന്നാണ് സന്ധ്യ പറഞ്ഞിരിക്കുന്നത്.