അത് ഞാൻ കണ്ടുപിടിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം എന്ന് വേണമെങ്കിൽ പറയാം

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ പാർട്ണറായി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് മാത്രമല്ല, താൻ നല്ല അഭിനേതാവ് കൂടി ആണ് എന്ന് സാന്ദ്ര തോമസ് തെളിയിച്ചിട്ടുണ്ട്.…

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ പാർട്ണറായി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് മാത്രമല്ല, താൻ നല്ല അഭിനേതാവ് കൂടി ആണ് എന്ന് സാന്ദ്ര തോമസ് തെളിയിച്ചിട്ടുണ്ട്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനി നടത്തിക്കൊണ്ടാണ് സാന്ദ്ര പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടാൻ തുടങ്ങിയത്. നിരവധി നല്ല ചിത്രങ്ങൾ ആണ് ഫ്രൈഡേ ഫിലിമ്സിന്റെ ബാനറിൽ മലയാള സിനിമയിൽ ഉണ്ടായത്. എല്ലാം ഒന്നിന് ഒന്നിന് മെച്ചം എന്ന് തന്നെ പറയാം. നിര്മ്മാതാവ് ആണെങ്കിലും സാന്ദ്ര നല്ല അഭിനേത്രി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഫ്രൈഡേ ഫിലിമ്സിൽ നിന്ന് സാന്ദ്ര പിന്മാറി എന്ന വാർത്ത പുറത്ത് വന്നിരുന്നു. പല പല വാർത്തകളും ഇതേ തുടർന്ന് പ്രചരിച്ചിരുന്നു. എന്നാൽ അതിന്റെ കാരണം ഇപ്പോൾ തുറന്ന് പറയുകയാണ് സാന്ദ്ര.

ഏഷ്യാനെറ്റ് ന്യൂസിൽ ഉണ്ടായിരുന്ന സാന്ദ്രമീ ഓണം എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ ആണ് സാന്ദ്ര തന്റെ നിലപാട് വ്യക്തമാക്കിയത്. എല്ലാം നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആണ് ഓഫീസിൽ വലിയ ഒരു തിരിമറി നടന്നത്. ആ തിരിമറി നടത്തിയ ആളെ മനസ്സിലായപ്പോൾ തന്നെ ഞാൻ അയാളെ ഓഫീസിൽ നിന്ന് പിരിച്ച് വിട്ടു. അതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം എന്ന് വേണമെങ്കിൽ പറയാം. മുഖം നോക്കാതെ ആണ് അന്ന് ഞാൻ ആക്ഷൻ എടുത്തത്. കാരണം ഫ്രൈഡേ ഫിലിംസ് എന്റെ ആദ്യത്തെ കുഞ്ഞാണ്. ആ കുഞ്ഞിന് ഒരാൾ വെല്ലുവിളി ആകുമ്പോൾ ഒരു ‘അമ്മ എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുമോ അങ്ങനെ ആണ് ഞാൻ അവിടെയും പ്രതികരിച്ചത്. ഞാൻ പറഞ്ഞു വിട്ട ആൾ വിജയ്ക്ക് വളരെ വേണ്ടപ്പെട്ടയാൾ ആയിരുന്നു. അന്ന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും പതുക്കെ  ആ വിഷയം പല കാരണങ്ങൾ കൊണ്ട് വലുതാകാൻ തുടങ്ങി.

അങ്ങനെ ഒരിക്കൽ പെട്ടന്നുള്ള ഒരു വിചാരത്തിന്റെ പുറത്ത് അടി വരെ എത്തി. ഒന്നും മനസ്സിൽ വെച്ച് ആയിരുന്നില്ല അങ്ങനെ പെരുമാറിയത്. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെ അല്ല നടന്നത്. എല്ലാം കൈവിട്ട് പോയി. ആശുപത്രിയിൽ എത്തിയപ്പോൾ ഈ പ്രശ്നം ആശുപത്രിക്കാർ വഴി പോലീസിൽ അറിഞ്ഞു. പോലീസിൽ നിന്നും വിഷയം മീഡിയയ്ക്ക് ലഭിച്ചു. എന്നാൽ ഞങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന്റെ ഒരു വിജയം എന്താണെന്ന് വെച്ചാൽ ഒരിക്കൽ പോലും സ്വാതിതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ തർക്കം ഉണ്ടായിട്ടില്ല എന്നതുമാണ് എന്ന് സാന്ദ്ര പറഞ്ഞു.