ഒരു കൊതുക് വരുത്തിയ ദുരന്തം, വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തനരഹിതം, ഗുരുതര രോഗവുമായി 17 കാരി സഹായം തേടുന്നു

ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗവുമായി ഒരു പെൺകുട്ടി, വൃക്കകൾ രണ്ടും 70 ശതമാനം പ്രവത്തനരഹിതമായി, ഒരു കൊതുകാണ് ഈ പെൺകുട്ടിയുടെ ദുരന്തത്തിന് കരണം. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി പെൺകുട്ടിക്കാണ് ഈ ദുരന്തം വന്നിരിക്കുന്നത്,…

SANDRA ANN JAISON

ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗവുമായി ഒരു പെൺകുട്ടി, വൃക്കകൾ രണ്ടും 70 ശതമാനം പ്രവത്തനരഹിതമായി, ഒരു കൊതുകാണ് ഈ പെൺകുട്ടിയുടെ ദുരന്തത്തിന് കരണം. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി പെൺകുട്ടിക്കാണ് ഈ ദുരന്തം വന്നിരിക്കുന്നത്, പത്തനംതിട്ട അടൂര്‍ സ്വദേശി ജെയ് സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്‌സണ്‍(17) ആണ് ഗുരുതര വൃക്ക രോഗം ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

2014ല്‍ അവധിക്കാലത്ത് ഷാര്‍ജയില്‍ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയുടെ ജീവിതം മാറ്റിമറിച്ച കൊതുകു കടിയേല്‍ക്കുന്നത്. ചിക്കന്‍ പോക്‌സിന്റെ രൂപത്തില്‍ ആദ്യം രോഗം ബാധിച്ചു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശാധനകളില്‍ ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന അപൂര്‍വ രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചത്.ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് ഈ കുട്ടിയെ ബാധിച്ചിട്ടുള്ളതെന്നും വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാകുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും ഡയാലിസിസ് നടത്തുന്നതിനാലാണ് കുട്ടി ഇപ്പോഴും ജീവിക്കുന്നത് തന്നെ.

അസുഖം കുറച്ച്‌ ഭേദമായതോടെ വീണ്ടും യുഎഇയിലെത്തി. എന്നാല്‍, ദിവസങ്ങള്‍ക്കകം പാടുകള്‍ വര്‍ധിക്കുകയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളില്‍ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോള്‍ കുറയുകയും സ്‌കൂള്‍ പഠനം തുടരുകയും ചെയ്തു. ഈ വര്‍ഷം നടത്തിയ കിഡ്‌നി ബയോപ്‌സിയിലൂടെ വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്. കുട്ടിക്ക് എണീറ്റ് നില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. നിത്യേന 11 മണിക്കൂര്‍ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ചെറിയ പ്രായമായതിനാല്‍ ഇത്തരം ഡയാലിസിസിനെ ഡോക്ടര്‍മാര്‍ പിന്തുണയ്ക്കുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്.

മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ല. വൃക്കദാതാവിന്റെ ചെലവടക്കം ചുരുങ്ങിയത് 50 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്ക് കണക്കാക്കുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജെയ്‌സണിന്റെ വരുമാനം ഇതിന് തികയില്ല. ഇതുവരെയുള്ള സമ്ബാദ്യം മുഴുവന്‍ മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. മനസില്‍ കാരുണ്യം വറ്റിയിട്ടില്ലാത്ത മനുഷ്യരുടെ, പ്രത്യേകിച്ച്‌ പ്രവാസികളുടെ സഹായമാണ് ഇനി ഈ കുടുംബത്തിന് രക്ഷ.

Pravasi News

സാന്ദ്രയുടെ ബാങ്ക് അക്കൗണ്ട് വിവരം ചുവടെ

SANDRA ANN JAISON

ACCOUNT NO: 2357104013437

CANARA BANK

ADOOR BRANCH

PATHANAMTHITTA DIST.

KERALA

IIFSC CODE: cnrb0002357

PHONE 00971 567610747.