വിജയ് ബാബുവുമായി പിരിയാൻ കാരണം അവരുടെ ഇടപെടലുകൾ ആയിരുന്നു!

മലയാള സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ട പ്രൊഡക്ഷൻ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഈ കമ്പനിയുടെ ബാനറിൽ ചെയ്തിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപെട്ടവ ആയിരുന്നു. സിനിമ പ്രേമികൾക്കിടയിൽ തന്നെ വളരെ…

മലയാള സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ട പ്രൊഡക്ഷൻ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഈ കമ്പനിയുടെ ബാനറിൽ ചെയ്തിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപെട്ടവ ആയിരുന്നു. സിനിമ പ്രേമികൾക്കിടയിൽ തന്നെ വളരെ വലിയ പ്രതീക്ഷകൾ ആണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനലുകളിൽ ഇറങ്ങുന്ന ചിത്രങ്ങൾക്ക് ഉണ്ടായിരുന്നത്. നടൻ വിജയ് ബാബുവും സാന്ദ്ര തോമസും കൂടി ചേർന്നാണ് ഈ പ്രൊഡക്ഷൻ ബാനർ മുന്നോട്ട് കൊണ്ട് പോയിരുന്നത്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് ഇരുവരും വേര്പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പൂർണമായും വിജയ് ബാബുവിന് നടത്തിപ്പ് അവകാശം സാന്ദ്ര നൽകുകയും ആയിരുന്നു. ഇപ്പോൾ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകാനുള്ള കാരണം തുറന്ന് പറയുകയാണ് സാന്ദ്ര തോമസ്.

തങ്ങൾ തമ്മിൽ കുറച്ചധികം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങളുമായി അടുപ്പമുള്ള ചില ആളുകളുടെ ഇടപെടലുകൾ ആണ് പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണമായതെന്ന് തുറന്ന് പറയുകയാണ് സാന്ദ്ര. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചെയ്ത  ‘അടി കപ്യാരെ കൂട്ടമണി’ എന്ന സിനിമയും ‘മുത്തുഗൗ’വും ഒരേ  സമയം ആണ് ഷൂട്ട് ചെയ്തത്. ആ രണ്ടു ചിത്രങ്ങളും കുഴപ്പമില്ലാതെ തന്നെ തീയേറ്ററുകളിൽ ഓടി. ഇതിനു ശേഷം ഞങ്ങൾ ചെയ്തത് അങ്കമാലി ഡയറീസ് ആണ്. ചെമ്പൻ വിനോദ് വഴിയാണ് ഞങ്ങൾ ചിത്രത്തിന്റെ കഥ കേൾക്കുന്നത്. കാരണം ലിജോയും ചെമ്പനും ഒരുപാടു നാളുകളായുള്ള സുഹൃത്തുക്കളാണ്. ഫസ്റ്റ് കോപ്പി അടിസ്ഥാനത്തിലായിരുന്നു ആ സിനിമയുടെ നിർമ്മാണം. എല്ലാവരും പുതുമുഖങ്ങൾ ആയിരുന്നു. കഥ ഇന്റെരെസ്റ്റിംഗ് ആയത് കൊണ്ട് തന്നെ ചിത്രം ചെയ്യാൻ തീരുമാനിക്കുകയും ആയിരുന്നു. അങ്ങനെ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചെയ്തു.

ആ സമയങ്ങളിൽ എല്ലാം ഞാനും വിജയിയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയായി റിലീസിനൊരുങ്ങുന്ന സമയത്താണ് ഞങ്ങൾ പൂർണ്ണമായും അടിച്ച് പിരിയുന്നത്. അതിനു ശേഷം ‘ഫ്രൈഡേ ഫിലിം ഹൗസ്’ എന്ന ബാനറിന് മേലുള്ള മുഴുവൻ അവകാശവും ഞാൻ വിജയ്ക്ക് കൈമാറുകയും ആയിരുന്നു.