ഞാൻ എന്റെ മക്കളെ ഇങ്ങനെ വളർത്തിയത് കൊണ്ട് അവർക്കിപ്പോൾ ഒന്നിനെയും പേടിയില്ല

ലോക്ക് ഡൗൺ കാലത്ത് സെലിബ്രിറ്റികൾ ആയ രണ്ടു കുട്ടികുറിബികൾ ആണ് സാന്ദ്രയുടെ തങ്കക്കൊലുസുകൾ, നടിയും നിർമ്മാതാവുമായ സാന്ദ്രയുടെ ഇരട്ടകുട്ടികളായ തങ്കത്തിനെയും കൊലുസിനെയും എല്ലാവര്ക്കും അറിയാം, കുട്ടികൾ ചെളിയിൽ കളിക്കുന്ന ചിത്രങ്ങൾ സാന്ദ്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, എന്നാൽ ചിലർ സാന്ദ്രയെ  ഇതിൽ വിമർശിച്ചിരുന്നു, നിങ്ങൾ എന്തൊരു സ്ത്രീയാണ് കുട്ടികളെ ഇങ്ങനെ ചെളിയിൽ ഒക്കെ വിടാമോ എന്നായിരുന്നു പലരുടെയും അഭിപ്രായം,

എന്നാൽ ഇതിനെതിരെ സാന്ദ്ര പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ഞാൻ എന്റെ കുട്ടികളെ മണ്ണിനെയും മഴയെയും അറിഞ്ഞാണ് വളർത്തുന്നത്, അവർ എല്ലാം കണ്ടും അറിഞ്ഞും വളരട്ടെ എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം, പിന്നാലെ കുട്ടികൾ ഫാമിൽ കൃഷിയിൽ സഹായിക്കുന്ന വീഡിയോയും സാന്ദ്ര ഇട്ടിരുന്നു, ഇത് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പിന്നാലെ കുട്ടികൾ സെലിബ്രിറ്റികളായി മാറുകയും ചെയ്തിരുന്നു, ഇപ്പോൾ തന്റെ കുട്ടികളെ കുറിച്ച് പറയുകയാണ് സാന്ദ്ര. മക്കളുടെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. മക്കളെ നോക്കാന്‍ വേറെ ആരെയും നിര്‍ത്തിയിട്ടില്ല.

എന്റെ പപ്പയും മമ്മിയുമുണ്ട്‌. ഞാന്‍ അത്യാവശ്യത്തിനു പുറത്ത് പോയാല്‍ അവര്‍ തന്നെയാണ് മക്കളെ നോക്കുന്നത് എന്ന് സാന്ദ്ര പറയുന്നു, പാലക്കാടുള്ള വടക്കും ചേരി വണ്ടാഴിയിലാണ് ഇവർ താമസിക്കുന്നത്. ഞാൻ കുട്ടികളെ ഇങ്ങനെ വളർത്തിയത് കൊണ്ടാകാം ഇപ്പോൾ അവർക്ക് ഒന്നിനെയും ഭയമില്ല എന്ന് സാന്ദ്ര പറയുന്നു. എനിക്ക് ഈ പ്രായത്തിലും കോഴിയെ പിടിക്കാൻ പേടിയാണ് അത് കൊത്തുമോ എന്ന് എനിക്ക് നല്ല ഭയമാണ് എന്നാൽ തങ്കത്തിനും കൊലുസിനും അങ്ങനെ ഒരു ഭയവും ഇല്ല എന്ന് സാന്ദ്ര പറയുന്നു.

പല്ലി , പാറ്റ, പുഴുക്കള്‍ ഇതിനെയൊക്കെ കുഞ്ഞി പിള്ളേര്‍ക്ക് പൊതുവേ പേടിയായിരിക്കുമല്ലോ പക്ഷെ അവർക്ക് ഇതിനെയൊന്നും യാതൊരു ഭയവുമില്ല എന്ന് സാന്ദ്ര പറയുന്നു. അതുകൊണ്ട് തന്നെ എന്തണെങ്കിലും വാശി പിടിച്ച് കരഞ്ഞാൽ എനിക്ക് അവരെ  പറഞ്ഞു പേടിപ്പിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് സാന്ദ്ര പറയുന്നു. ഒരാൾ മറിഞ്ഞു വീണാൽ മറ്റെയാൾ ചെന്ന് പൊക്കിയെടുക്കും, അതുപോലെ എന്തെങ്കിലും കഴിക്കാൻ കൊടുത്താൽ മറ്റെയാൾക്ക് കൊടുക്കാതെ കഴിക്കില്ല എന്ന് സാന്ദ്ര പറയുന്നു.