‘ഇടുക്കിയിലെ സാധാരണക്കാരായ നാട്ടുകാര്‍ അഭിനയിച്ച ഒരു നാടന്‍ പരോപകാരം’ അഭിനന്ദനവുമായി സാന്ദ്ര തോമസ്

‘ഒരു നാടന്‍ പരോപകാരം’ ഷോര്‍ട്ട് ഫിലിമിനെ അഭിനന്ദിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ”ഇടുക്കിയിലെ സാധാരണക്കാരായ നാട്ടുകാര്‍ അഭിനയിച്ച ഒരു നാടന്‍ പരോപകാരം. കുട്ടികള്‍ അടക്കം എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു” എന്നാണ് താരം…

‘ഒരു നാടന്‍ പരോപകാരം’ ഷോര്‍ട്ട് ഫിലിമിനെ അഭിനന്ദിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ”ഇടുക്കിയിലെ സാധാരണക്കാരായ നാട്ടുകാര്‍ അഭിനയിച്ച ഒരു നാടന്‍ പരോപകാരം. കുട്ടികള്‍ അടക്കം എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു” എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പനംകുട്ടിക്കാരനായ വിബിന്‍ സെബാസ്റ്റ്യന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ഒരു നാടന്‍ പരോപകാരം’ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

https://www.facebook.com/sandrathomasofficial/posts/486305662857399?__cft__[0]=AZWNqFZwwkMm1gvZ5lsyxiUhxX6RMBgYn45xAMHf14s8kZ9Bn-RAalFmk6zri4lz8u8_cobImaIECiWxFwbRrA6Y0DIWscrbIWouUsMUy-b2QkUKvLFuxMC48KOLwTUZ-qWtGi-9F0KI0uDfxTFlSsib&__tn__=%2CO%2CP-R

ടോംസണ്‍ ടോമി എന്ന യുവാവാണ് ഹൃസ്വചിത്രത്തിന്റെ സംവിധാനം. ടോംസണ്‍ തന്നെയാണ് രചനയും. ബിജു നരിതൂക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ ‘അല്‍വിദാ ന കെഹനാ’ എന്ന ഹിന്ദി ഗാനം വൈറലായിട്ടുണ്ട്. ടോംസണ്‍ ടോമി തന്നെയാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും. ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതും പനംകുട്ടിയില്‍ തന്നെയാണ്.