എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ..!! ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍! ദിലീപിന്റെ കുടുംബത്തിനെ കുറിച്ചുള്ള സാന്ദ്ര തോമസിന്റെ കുറിപ്പ്… നാണമില്ലേ എന്ന് കമന്റുകള്‍

മലയാള സിനിമയെ തന്നെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ നിമിഷംതോറും പുറത്ത് വരുന്നത്. സിനിമയിലും സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകയുന്നതിന് ഇടയ്ക്കാണ് പ്രമുഖ മാഗസീനിന്റെ കവര്‍ പേജില്‍ ദിലീപും…

മലയാള സിനിമയെ തന്നെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ നിമിഷംതോറും പുറത്ത് വരുന്നത്. സിനിമയിലും സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകയുന്നതിന് ഇടയ്ക്കാണ് പ്രമുഖ മാഗസീനിന്റെ കവര്‍ പേജില്‍ ദിലീപും കുടുംബവും പ്രത്യക്ഷപ്പെട്ടത്. ദിലീപിന്റെയും കുടുംബത്തിന്റേയും എക്‌സ്‌ക്ലൂസീവായിട്ടുള്ള അഭിമുഖമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപ്, കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നവരടങ്ങുന്ന കുടുംബ ഫോട്ടോയാണ് മാസികയുടെ കവര്‍ പേജായി കൊടുത്തിരിക്കുന്നത്. ഇതേ കുറിച്ചാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വനിതകളെ അങ്ങേയറ്റം സപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ മാസിക എന്തുകൊണ്ടാണ് ആരോപണ വിധേയനായ ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. വ്യാപകമായ വിമർശനങ്ങളും ട്രോളുകളും ഇതിന് എതിരെ ഉയർന്നിട്ടുണ്ട്.

എന്തായാലും ദിലീപും കുടുംബവും ഒന്നിച്ചുള്ള വനിത മാഗസിന്റെ കവര്‍ പേജ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചിരിച്ച് നില്‍ക്കുന്ന കാവ്യയേയും മീനാക്ഷിയേയുമാണ് ചിത്രത്തില്‍ കാണുന്നത്. കൈകൊട്ടി ചിരിച്ച് നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷണം. ഇപ്പോള്‍ ഇതേ മുന്‍ നിര്‍ത്തി നടി സാന്ദ്രാ തോമസ് പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മാമാട്ടി എന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുന്നുള്ളൂ എന്നാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പറയുന്നത്. ദിലീപിന്റെ കുടുംബത്തിന് എതിരെ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചാണ് സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സാന്ദ്ര തോമസിന്റെ കുറിപ്പ് ഇങ്ങനെ…’മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു എന്നാണ് കുറിപ്പ്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഇപ്പോള്‍ സാന്ദ്രയ്‌ക്കെതിരെ പ്രമുഖര്‍ പോലും ഉയര്‍ത്തുന്നത്. ആ കുഞ്ഞിനെ അപമാനിക്കുന്ന തരത്തില്‍ ആരും ഒന്നും എവിടയെു പറഞ്ഞിട്ടില്ലെന്നും സാന്ദ്രയുടെ ഈ പോസ്റ്റ് ഇപ്പോള്‍ അതിന് വഴിവെച്ചു എന്നുമാണ് ചിലര്‍ പറയുന്നത്. ഈ ഫോട്ടോയില്‍ ഒരു പെണ്ണിനെ തെരുവ് ഗുണ്ടകള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്ത ഒരു ക്രൂരനായ ക്രിമിനലിനെയും അതിന് മാസ്റ്റര്‍ ബ്രെയിന്‍ ആയി നിന്ന ഒരു സ്ത്രീയെയും മാത്രമാണ് കാണാന്‍ കഴിയുന്നത് എന്നും കമന്റുകള്‍ നീളുന്നു.