എല്ലാം ഒന്നില്‍ നിന്നും തുടങ്ങുന്നു..! പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്!

നടി, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം മലയാള സിനിമാ ലോകത്ത് തിളങ്ങിയ താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട സന്തോഷ വാര്‍ത്ത തന്റെ പ്രിയപ്പെട്ടവരെ അറിയിച്ച് എത്തിയിരിക്കുകയാണ് സാന്ദ്രാ…

നടി, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം മലയാള സിനിമാ ലോകത്ത് തിളങ്ങിയ താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട സന്തോഷ വാര്‍ത്ത തന്റെ പ്രിയപ്പെട്ടവരെ അറിയിച്ച് എത്തിയിരിക്കുകയാണ് സാന്ദ്രാ തോമസ്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന തന്റെ ഏറ്റവും പുതിയ നിര്‍മ്മാണ് കമ്പനി തുടങ്ങിയ വിശേഷവും ഈ ബാനറില്‍ പുതിയ സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങുന്ന വാര്‍ത്തയുമാണ് സാന്ദ്ര സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്.

സാന്ദ്ര തോമസിന്റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നല്ല നിലാവുള്ള രാത്രി എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഒരുങ്ങുന്നത്. സിനിമയുടെ പൂജയും സ്വിച്ചോണും കഴിഞ്ഞ വിശേഷമാണ് താരം പങ്കുവെയ്ക്കുന്നത്. നല്ല നിലാവുള്ള രാത്രി’ സ്റ്റാര്‍ട്ട്‌സ് റോളിംഗ്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു കൂട്ടുകെട്ടില്‍നിന്നും ഉണ്ടായതാണ് എന്റെ ആദ്യ സിനിമയായ ഫ്രൈഡേ. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം ഒന്നില്‌നിന്നും തുടങ്ങുന്നു . കൂടെ ഉണ്ടാവണം.. എന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിനിമയുടെ പൂജാ കര്‍മ്മങ്ങള്‍ കഴിഞ്ഞതിന്റെ ഫോട്ടോകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ മര്‍ഫി ദേവസ്സിയാണ് നല്ല നിലാവുള്ള രാത്രി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍

എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുക. മാസ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന സിനിമയായിരിക്കും നല്ല നിലാവുള്ള രാത്രി. നടനും നിര്‍മ്മാതാവും ആയ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലീംസിന്റെ ആദ്യത്തെ പങ്കാളി ആയിരുന്നു സാന്ദ്ര തോമസ്.. പിന്നീട് താരം സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി തുടങ്ങുകയായിരുന്നു.