Tuesday, November 29, 2022
HomeFilm Newsഇളിക്കുന്ന മഞ്ജു വാര്യര്‍, ഇളിക്കുന്ന നവ്യാ നായര്‍, ഈയമ്മമാരാണ് മലയാളസിനിമയിലെ പെണ്‍പോരാട്ടത്തിന്റെ പൊറാട്ട്നടനത്തിന്റെ മുന്‍നിര മാതൃകകള്‍:...

ഇളിക്കുന്ന മഞ്ജു വാര്യര്‍, ഇളിക്കുന്ന നവ്യാ നായര്‍, ഈയമ്മമാരാണ് മലയാളസിനിമയിലെ പെണ്‍പോരാട്ടത്തിന്റെ പൊറാട്ട്നടനത്തിന്റെ മുന്‍നിര മാതൃകകള്‍: സംഗീത ലക്ഷ്മണ

- Advertisement -

നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം ഒരുത്തീ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിനായകന്‍ മീ ടു വിനെ കുറിച്ചും സെക്സിനെ കുറിച്ചുമൊക്കെയാണ് തന്റെ അഭിപ്രായം തുറന്നടിച്ചത് .

വിനായകന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. മീ ടൂ എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല , എന്താണ് മീ ടൂ?. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്.

Adv. Sangeetha Lakshmana
Adv. Sangeetha Lakshmana
- Advertisement -

അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും,എന്നായിരുന്നു വിനയന്റെ വിവാദ പ്രസ്താവന .എന്നാല്‍ ഇതൊക്കെ കേട്ടിരുന്ന നവ്യയ്ക്ക് ഒരക്ഷരം പോലും മിണ്ടുവാനും സാധിച്ചില്ല.
അതുപോലെതന്നെ ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ വാര്‍ത്ത സമ്മേളനത്തില്‍ സംയുക്ത വര്‍മയുടെ മടങ്ങിവരവിനെ കുറിച്ച് ചോദിച്ചവര്‍ക്ക് ബിജു മേനോന്‍ നല്‍കിയ ഉത്തരവും വൈറലായിരുന്നു.

രണ്ട് പേരും കൂടി വര്‍ക്ക് ചെയ്താല്‍ കുടുംബകാര്യം ആര് നോക്കും, മോന്റെ കാര്യം ആര് നോക്കും എന്നായിരുന്നു ബിജു മേനോന്‍ ചോദിച്ചത്. ഇതു കേട്ട് അടുത്തിരുന്ന മഞ്ജു വാര്യര്‍ ചിരിക്കുന്നുമുണ്ട്.

- Advertisement -

മഞ്ജു വാര്യരും ഒരക്ഷരം പോലും മിണ്ടുന്നില്ല.ഈ രണ്ട് സംഭവത്തെ കുറിച്ചും അഡ്വ. സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പ് വൈറലായി മാറുകയാണ് .സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ ആണ്,

രണ്ട് പേരും കൂടി വര്‍ക്ക് ചെയ്താല്‍ കുടുംബകാര്യം ആര് നോക്കും, മോന്റെ കാര്യം ആര് നോക്കും?” എന്ന് ബിജു മേനോന്‍ ചോദിക്കുമ്പോള്‍ അടുത്തിരുന്ന് കൊണ്ട് ഇളിക്കുന്ന മഞ്ജു വാര്യര്.”എനിക്ക് 10 പെണ്ണുങ്ങളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട്, ഈ 10 പേരോടും ഞാനാണ് ആവശ്യപ്പെട്ടത്. ഒരു പെണ്ണുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും” എന്നും മറ്റും വിനായകന്‍ ചോദിക്കുമ്പോള്‍ ഒപ്പമിരുന്ന് കൊണ്ട് ഇളിക്കുന്ന നവ്യാ നായര്.

ഈയമ്മമാര് രണ്ടുപേരുമാണ് മലയാള സിനിമയിലെ പെണ്‍പോരാട്ടത്തിന്റെ, പെണ്‍കരുത്തിന്റെ, പോറാട്ട്‌നടനത്തിന്റെ മുന്‍നിര മാതൃകകള്!
ഫീലിംഗ്: എന്ത് ഇന്റെണല്‍ കമ്മിറ്റി ഉണ്ടാക്കീറ്റ് എന്ത് കാര്യം ന്ന്?? എന്നാണ് സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് .

- Advertisement -
Related News
×