സംഗീതം

സംഗീതം നിന്‍ ചുണ്ടുകളില്‍ എന്‍ ഗാനത്തിന്‍ സംഗീതമോ, അതോതേന്‍മൊഴിയോ ? നിന്‍ കൊലുസുകളില്‍ ഞാന്‍ പാടിയ പാട്ടിന്റെ സ്വരലയനങ്ങളോ ? ഞാന്‍ പാടിയ പാട്ടിന്റെ സംഗീതം മീട്ടുകയില്ലേ നീ ? താളമിടാന്‍ നിന്‍ കൈകള്‍,…

സംഗീതം

നിന്‍ ചുണ്ടുകളില്‍ എന്‍ ഗാനത്തിന്‍ സംഗീതമോ,
അതോതേന്‍മൊഴിയോ ?
നിന്‍ കൊലുസുകളില്‍ ഞാന്‍ പാടിയ പാട്ടിന്റെ സ്വരലയനങ്ങളോ ?
ഞാന്‍ പാടിയ പാട്ടിന്റെ സംഗീതം മീട്ടുകയില്ലേ നീ ?

താളമിടാന്‍ നിന്‍ കൈകള്‍,
ഈണമിടാന്‍ നിന്‍ നയനങ്ങള്‍,
കേട്ടിരിക്കാന്‍ നമ്മുടെ
ജീവിതങ്ങള്‍ മാത്രം.

സംഗീതം നിലക്കുകയില്ല ,
നിന്‍ നറു വെണ്‍ചിരി പോലെ.

ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി നീയല്ലേ ?
ഞാന്‍ മീട്ടിയ സംഗീതത്തിന്‍ താളം നീയല്ലേ ?
ഏഴുനിറങ്ങളും ഏഴുസ്വരങ്ങളും,
നിന്നെ കാണാന്‍ മാത്രം

ഈ ഭൂമിയില്‍ വന്നു നില്‍പ്പു,
എന്‍ ചാരെ വന്നൊന്നു നില്‍ക്കൂ………

പ്രിയതമേ…………

-Vishnu Sasidharan

Vishnu Sasidharan
Vishnu Sasidharan

Leave a Reply