എവിടെ എന്ത് മോശം കണ്ടാലും അതിനെ പ്രോത്സാഹിപ്പിക്കുന്നത് മലയാളികളുടെ സ്വഭാവം ആണ്

റീലിറ്റി ഷോയിൽ കൂടി വന്നു പിന്നീട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ഒരു താരം  ആണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് താരം സ്വന്തമാക്കിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത…

saniya about people

റീലിറ്റി ഷോയിൽ കൂടി വന്നു പിന്നീട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ഒരു താരം  ആണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് താരം സ്വന്തമാക്കിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്. അതിനു ശേഷം സിനിമയിലേക്ക് പ്രവേശിച്ച സാനിയ ആദ്യ ചിത്രത്തിൽ തന്നെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും പലപ്പോഴും സാനിയയ്ക്ക് നേരെ ഉയർന്നിട്ടുണ്ട്. പലപ്പോഴും അത് വസ്ത്രധാരണത്തിന്റെ പേരിൽ ആയിരുന്നു. എന്നാൽ അത്തരം വിമർശനങ്ങൾക്ക് ഒന്നും മറുപടി നൽകാതെ തന്റെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ട് പോകുകയാണ് സാനിയ. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് എതിരെ തന്റെ പ്രതികരണം അറിയിക്കുകയാണ് സാനിയ.

 

ഞാൻ എങ്ങനെ ജീവിക്കണം എന്നും എന്ത് ചെയ്യണം എന്നുമൊക്കെ എന്റെ ഇഷ്ട്ടം ആണ്. സിനിമയിൽ വന്ന നാൾ മുതൽ പലതരത്തിൽ ഉള്ള വിമർശനങ്ങൾ എനിക്കെതിരെ പലരും നടത്തിയിട്ടുണ്ട്. എന്നാൽ അത് ഒന്നും തന്നെ ഞാൻ കാര്യമായി എടുത്തിട്ടില്ല. എന്നെ വ്യക്തിപരമായി അറിയാതെ ആർക്കും എന്നെ വിമർശിക്കാൻ ഒരു അവകാശവും ഇല്ല. ഞാനും അങ്ങനെ ആരെയും വിമർശിക്കാറില്ല. കൂടുതലും വിമർശനങ്ങൾ ഉണ്ടാകുന്നത് എന്റെ വസ്ത്രധാരണത്തിന്റെ ചൊല്ലിയാണ്. ഞാൻ ധരിക്കുന്നത് എനിക്ക് ഇഷ്ട്ടപെട്ട വസ്ത്രങ്ങൾ ആണ്. അത് വൾഗർ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ സമ്പാദിക്കുന്ന പണം കൊണ്ടാണ് ഞാൻ വസ്ത്രം വാങ്ങുന്നത്. ഞാൻ അണിയുന്ന വസ്ത്രങ്ങളിൽ എന്റെ വീട്ടുകാർക്കും എതിർപ്പില്ല. ഞാൻ സ്വന്തമായി ഉണ്ടാക്കുന്ന പണം കൊണ്ടാണ് എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ ഞാൻ വാങ്ങുന്നത്. അതിൽ എനിക്ക് ആരുടേയും സെർട്ടിഫിക്കറ്റിന്റെ ആവിശ്യം ഇല്ല. പലപ്പോഴും എനിക്ക് തോന്നിയ ഒരു കാര്യം ആണ്, എവിടെ എന്ത് മോശമായ കാര്യം ഉണ്ടായാലും അതിനെ അമിതമായി പ്രോത്സാഹിപ്പിക്കുന്നവർ ആണ് മലയാളികൾ എന്ന്.

Saniya Iyappan Photoshoot
Saniya Iyappan Photoshoot

നല്ലത് കണ്ടാൽ തുറന്ന് പറയാൻ അവർക്ക് മടി ആണെങ്കിലും മോശമായ കാര്യങ്ങളിൽ പ്രതികരിക്കാൻ ഭയങ്കര ഉത്സാഹം ആണ് അവർക്ക്. ഒരു പക്ഷെ ഇത് എനിക്ക് മാത്രം തോന്നിയ കാര്യം ആകാം. എന്നാൽ നല്ലത് കണ്ടാൽ അതിനെ അഭിനന്ദിക്കുന്നവരും കുറവല്ല എന്നും സാനിയ പറഞ്ഞു.