നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ സാനിയയോട് യുവാവ്; ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ സാനിയയോട് യുവാവ്; ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് താരം

saniya-iyyappan

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് സാനിയയുടെ ഫോട്ടോയ്ക്ക് എതിരെ മോശം പരാമർശങ്ങൾ നടത്തിയത്. തന്നെ ട്രോളിയവർക്കെതിരെ കേസ് കൊടുക്കുവാൻ പോകുന്നു എന്നും സാനിയ പറഞ്ഞിരുന്നു. ഇതുവരെ താൻ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല, എന്നാൽ ഇനി ഞാൻ പ്രതികരിക്കുവാൻ പോകുവാണെന്ന് സാനിയ വ്യക്തമാക്കിയിരുന്നു.

saniya iyyappan1

ഇപ്പോൾ സാനിയയോട് യുവാവ് മോശമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് സാനിയ പുറത്ത് വിട്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു യുവതിയുടെ നഗ്‌നചിത്രം അയച്ചുനല്‍കി സമാനമായ രീതിയില്‍ ചിത്രമിടാന്‍ പറഞ്ഞ യുവാവിന്റെ മെസേജാണ് സാനിയ പുറത്തുവിട്ടിരിക്കുന്നത്. ഒരു യുവതിയുടെ നഗ്‌ന ചിത്രം അയച്ചിട്ട് നീയും ഇതുപോലെ ഒരെണ്ണം ഇട് എന്നാണ് യുവാവ് സാനിയയോട് പറഞ്ഞിരിക്കുന്നത്. 2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ പറയുന്നു.

യുവാക്കളാണ് രാജ്യത്തിന്റെ ഭാവി എന്ന് തനിക്കറിയാമെങ്കിലും ഇത്തരം മണ്ടന്‍ കമന്റുകള്‍ കാണുമ്ബോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്ബ്രദായവും മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമൊക്കെ സാമാന്യ ബുദ്ധിയും മര്യാദയുമൊക്കെ പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന് സാനിയ പറയുന്നു.

Trending

To Top